നാലു വ്യവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
1) ജ്ഞാനം, 2) ആത്മാവ്, 3) ശുശ്രൂഷക്കായിട്ടു ശരീരം,
4) ശരീരത്തിന്റെ ശുശ്രൂഷക്കായി ലോകവും അവയിലുള്ള സര്‍വ്വസൃഷ്ടികളുമാകുന്നു.
സത്യവും ധര്‍മ്മവും കൊണ്ടു ലോകത്തെ രക്ഷിക്കേണ്ടത് ദൈവത്തിനു ആവശ്യമെന്നു അവതാരങ്ങള്‍ മൂലം തെളിയിക്കുന്നു. അപ്പോള്‍ ദൈവത്തിന്റെ ഉദ്ദേശ്യവും ആവശ്യവും ഇതായിരിക്കും. ഈ ആവശ്യവും ഉദ്ദേശ്യവും മനുഷ്യന്‍ നടത്തുന്നില്ലെങ്കില്‍ അതു ദൈവ ഉദ്ദേശ്യത്തിനും ആവശ്യത്തിനും വിപരീതമാകുന്നു. അതു പാപവുമാകുന്നു. അതിനാല്‍ ഒരു മനുഷ്യന്റെ ജീവിതോദ്ദേശ്യം മറ്റുള്ളവരില്‍ സത്യവും ധര്‍മ്മവും അടിസ്ഥാനപ്പെടുത്തി രക്ഷിക്കുന്നതിലേക്കാണെന്നുള്ളതിന് യാതൊരു സംശയവുമില്ല. ദൈവത്തിന് സൃഷ്ടിയെ വേണ്ടതാണ് ആവശ്യമെങ്കില്‍ സൃഷ്ടിക്കു സൃഷ്ടിയെ വേണ്ടതു വളരെ ആവശ്യമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളതു ഉദ്ദേശ്യത്തോടു കൂടിയാണ്. അതുകൊണ്ട് മനുഷ്യന്‍ എന്തു ചെയ്യണമെന്നു ദൈവം ഉദ്ദേശിച്ചിട്ടുണ്ട്. ഈ ഉദ്ദേശ്യത്തെ ഒരു മനുഷ്യന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതു വരെ ദൈവീക ഉദ്ദേശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിപ്പാന്‍ സാധിക്കുന്നില്ല. അറിയാതെ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് ദൈവ ഉദ്ദേശ്യത്തിന് വിപരീതമായി ഭവിക്കുന്നു. ഈ അവസ്ഥയില്‍ മനുഷ്യന്‍ ദൈവവിരോധമായി കര്‍മ്മങ്ങള്‍ തുടരുകയാല്‍ ദൈവവിരോധം ഭവിക്കുന്നു. അതു പാപമാണ്. ഈ അവസരത്തില്‍ മനുഷ്യന്‍ ദൈവത്വത്തില്‍ നിന്നും വേര്‍പെട്ടു കിടക്കുന്നു. അതു നീചത്വമാണ്. അതിനാല്‍ അറിയാതിരിക്കുന്നവര്‍ അറിഞ്ഞവരുടെ അടുത്തു ചെന്ന് ക്രമത്തിന് കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ പരമാത്മാ ബന്ധം ഭവിക്കുന്നു. ഇതു തന്നെ സത്യം.














