ബത്തേരി : മൈനിംഗ് അന്‍ഡ് ജിയോളജി കോപ്പറേറ്റീവ് സൊസൈറ്റിയും ക്വാറി ഓണേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറിയും നടത്തുന്നതുള്‍പ്പെടെയുള്ള ഏഴ് റെവന്യു ക്വാറികളില്‍ നിന്ന് സര്‍ക്കാറിലേക്ക് സീനിയറേജ് അഥവാ റെവന്യു പാട്ടമായി അടക്കാനുള്ളത് ഒന്നരകോടിയോളം രൂപ. രണ്ട് വട്ടം നോട്ടീസ് നല്‍കിയിട്ടും കുടിശ്ശിക അടക്കാതിരുന്നതിനെ തുടര്‍ന്ന് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സൊസൈറ്റി നടത്തുന്ന ക്വാറിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ റെവന്യു പാട്ടം സര്‍ക്കാറിന് ലഭിക്കാനുള്ളത്
അമ്പലവയല്‍ ക്വാറി മേഖലയില്‍ ആയിരംകൊല്ലി മഞ്ഞപ്പാറ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് റെവന്യുപാട്ട കുടിശ്ശിക നല്കുന്നതില് വീഴ്ച തുടര്‍ന്നത്. 1, 37,08, 625 രൂപയാണ് ഈ ക്വാറികള്‍ അടക്കേണ്ടത്. ആയിരം കൊല്ലിയില്‍ മൈനിംഗ് അന്‍ഡ് ജിയോളജി കോപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന ക്വാറിയില്‍ നിന്ന് റെവന്യു പാട്ടമായി അടക്കാനുള്ളത് 49, 37, 500 രൂപയാണ്. ക്വാറി ഓണേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ യൂസഫ് നടത്തുന്ന ക്വാറിയില്‍ നിന്ന് പാട്ടത്തുകയായി നല്‍കേണ്ടത് 14, 81, 250 രൂപ. ആയിരം കൊല്ലി പള്ളിപ്പറമ്പില്‍ വീട്ടില്‍ പിപി ജോസഫിനാണ് കൂട്ടത്തില്‍ ഏറ്റവും കുറവ് പാട്ടക്കുടിശ്ശിക. 10, 36, 875 രൂപ. മണിമലത്താഴത്ത് എംഡി ബേബി, മഞ്ഞപ്പാറ ചാമക്കാലായില്‍ സി ലൂക്ക്, കണക്കയില്‍ കുഞ്ഞുമുഹമ്മദ്, ചെള്ളപ്പറമ്പത്ത് സി മൊയ്തീന് എന്നിവര്‍ നടത്തുന്ന ക്വാറികളില്‍ നിന്ന് 14, 82, 250 രൂപ വീതം റെവന്യു പാട്ടമായി അടയ്ക്കാനുണ്ട്.
2015 ജനുവരി മുതല്‍ ആഗസ്റ്റ് മുപ്പത് വരെയുള്ള കുടിശ്ശിക തുകയാണിത്. പാട്ടം അടയ്ക്കാനാവാശ്യപ്പെട്ട് ആദ്യം വില്ലേജ് ഓഫീസറും പിന്നീട് ജില്ലാ കളക്ടറും ക്വാറി നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവരെല്ലാം തന്നെ കുടിശ്ശിക തിരിച്ചടക്കാതെ വന്നതോടെയാണ് ഡിസംബര്‍ ഒന്ന് മുതല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് സ്റ്റേപ്പ് മെമ്മോ നല്‍കിയത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: