കൊച്ചി: ആക്സോ നൊബേലിന്റെ ഡ്യൂലക്സ് മൊണാര്‍ക്ക് ഗോള്‍ഡ് വിപണിയിലെത്തി. ഡ്യൂലക്സ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ഫര്ഹാന് അക്തറും, ശ്രദ്ധാകപൂറും ചേര്‍ന്നാണ് ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ പെയിന്റായ മൊണാര്‍ക് ഗോള്‍ഡ് അവതരിപ്പിച്ചത്. കളര്‍ ഓഫ് ദി ഇയര്‍ 2016 എന്നാണ് മൊണാര്‍ക്ക് ഗോള്‍ഡിനെ കമ്പനി വിശേഷിപ്പിക്കുന്നത്. സ്വര്‍ണ്ണത്തോടുള്ള ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ ഇഴചേരുന്ന പെയിന്റ് സംസ്ക്കാരത്തെയും വാസ്തു വിദ്യയേയും, പൈതൃകത്തേയും ഉള്‍ക്കൊള്ളുന്നതാണെന്ന് അക്സോ നൊബേല്‍ ഡെക്കറേറ്റീവ് പെയിന്റ്സ് എംഡി ജെറമി റോവ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: