മഞ്ചേരി: ജില്ലയിലെ മികച്ച സ്‌കൂളുകളിലൊന്നായ മഞ്ചേരി ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തത് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25 തസ്തികളില്‍ നിയമനം നടത്തിയാല്‍ മാത്രമെ നിലവിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുയെന്ന് പിടിഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവ് കാരണം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയാണ്. അതിനനുസരിച്ച് ഡിവിഷനുകളും വര്‍ദ്ധിക്കുന്നു. പക്ഷേ എല്ലാ ക്ലാസുകളിലും എത്താനുള്ള അദ്ധ്യാപകരില്ലാത്ത അവസ്ഥ. പിടിഎ 14 പേരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചാണ് താല്‍ക്കാലിക ആശ്വാസം കണ്ടെത്തിയിരിക്കുന്നത്. ഈ 14 പേര്‍ക്ക് ശമ്പളം നല്‍കാന്‍ ഒരു മാസം ഒരു ലക്ഷം രൂപയോളം വേണം. നാട്ടുകാരില്‍ നിന്നും മറ്റും പിരിവെടുത്താണ് ഇത് നല്‍കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും മന്ത്രിക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയെങ്കിലും അനുകൂലമായ ഒരു നടപടി ഉണ്ടായിട്ടില്ല. പിടിഎ പ്രസിഡന്റ് ജില്ലയില്‍ ഒഴിഞ്ഞ് കിടക്കുന്ന അദ്ധ്യാപകരുടെ എണ്ണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശത്തെ തുടര്‍ന്ന് 94 ഒഴിവുകളുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടുകണ്ടും രക്ഷിതാക്കള്‍ ആവശ്യം അറിയിച്ചെങ്കിലും നടത്തിതരാമെന്ന പതിവ് പല്ലവി തന്നെയാണ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം താല്‍ക്കാലിക അദ്ധ്യാപകരെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് അദ്ധ്യാപകര്‍ പറയുന്നു.
വിദ്യാഭ്യാസ രംഗത്തെ ചെറിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ഉടന്‍ അദ്ധ്യാപകരെ നിയമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സ്വീകരിക്കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു വാര്‍ത്താസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് ഷംസു പുന്നക്കല്‍, വൈസ് പ്രസിഡന്റ് എം.ബാബു, രാജന്‍ പരുത്തിപ്പറ്റ, വിജയന്‍ പുത്തില്ലന്‍, ഹുസൈന്‍ പുല്ലാഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: