ഹരിപ്പാട്: പോലീസില്‍ ജോലി വാഗ്ദാനം നല്‍കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ശക്തമായ പ്രക്ഷോഭ‘പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജി. ലിജിന്‍ലാല്‍ പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കെ.ടി. ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമരാഷ്‌ട്രീയവും അഴിമതി രാഷ്‌ട്രീയവും കണ്ടുമടുത്ത കേരളത്തില്‍ ജനങ്ങള്‍ മാറി ചിന്തിച്ചുതുടങ്ങിയതിന്റെ വിജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.സജിത് സ്വാഗതം പറഞ്ഞു. അഡ്വ. സുദീപ്, അരുണ്‍, ബിജെപി ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് എന്‍. ചിത്രാംഗദന്‍, ഗോപിനാഥന്‍ ഉണ്ണിത്താന്‍, ജി. വിനീഷ്, ഷാജി, ഹര്‍ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















