തൈക്കാട്ടുശ്ശേരി: മുഴുവന്‍ വീടുകള്‍ക്കും ശൗചാലയം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ ഭാരത മിഷന്റെ ഭാഗമായി ജനങ്ങളുടെ ജീവിത സാഹചര്യം പഠിക്കുവാന്‍ ലോകബാങ്ക് പ്രതിനിധി സംഘം തൈക്കാട്ടുശ്ശേരി ഉളവയ്‌പ്പില്‍ എത്തി . 2017 ഒക്ടോബറോടെ തുറന്ന സ്ഥലത്തുള്ള മലവിസര്‍ജ്ജനം അവസാനിപ്പിച്ച് ഭാരതത്തിലെ മുഴുവന്‍ ശൗചാലയമില്ലാത്ത വീടുകള്‍ക്കും സമ്പൂര്‍ണ്ണ ശൗചാലയ പദ്ധതി ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം സ്വച്ഛ ഭാരത മിഷനും ജലനിധി പദ്ധതിയും സംയുക്തമായി കേരളത്തിലു െനീളം ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി വിലയിരുത്തുന്നതിനായി ലോകബാങ്ക് പ്രതിനിധിയുള്‍പ്പെട്ട കേന്ദ്രസംഘം ഉളവയ്‌പ്പ് മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. 2016 മാര്‍ച്ചോടെ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം സമ്പൂര്‍ണ്ണമായി ശൗചാലയ പദ്ധതി നടപ്പില്‍ വരുത്തുമെന്ന് പ്രതിനിധി സംഘം അറിയിച്ചു .
പ്രതിനിധി സംഘത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് ഉളവയ്‌പ്പ് ഒന്നാം വാര്‍ഡ് ഗ്രാമപഞ്ചായത്തംഗം വിമല്‍ രവീന്ദ്രന്‍ നേതൃത്വം നല്‍കി . സംഘത്തില്‍ ലോകബാങ്ക് പ്രതിനിധി സുരേഖ പിള്ള,
ജലനിധിയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ യു.എസ് രാഹുല്‍ ,കിരണ്‍ സൂര്യ, കണ്‍സള്‍ട്ടന്റ് താലിയ തുടങ്ങിയവര്‍ ഉണ്ടായിരുന്നു .ഭവന സന്ദര്‍ശന പരിപാടിയില്‍ സംഘത്തോടൊപ്പം രണ്ടാം വാര്‍ഡ് ഗ്രാമ പഞ്ചായത്തംഗം അംബികാ ശശിധരന്‍ ഗ്രാമ പഞ്ചായത്തംഗം സജി മണപ്പുറം,വി.ഇ.ഒമാരായ മഹേഷ് ,രജീഷ് ടി എസ്, ഡേവിഡ് ജോസ്, എഡിഎസ് പ്രസിഡന്റ് ലതാ രമേശ്, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ ജനാര്‍ദ്ദനന്‍ ,തോഷിബ സുനില്‍, വിജയമ്മ ലാലു, ജെസ്സമ്മ, ജോഷി തുടങ്ങിയവര്‍ അനുഗമിച്ചു.
















