വെണ്ണ ഞാനിനി ഉണ്ണുകില്ലമ്മേ
വേണ്ട പാലുമെനിയ്‌ക്കിനി!
അണ്ണനെന്നെ പരിഹസിയ്‌ക്കുന്നു
കണ്ണനയ്യേ കറുത്തുപോയ്
ഗോമയത്തിനു മാറ്റമായെന്നെ
ഗോപി വാങ്ങിയതാണു പോല്‍
ഏട്ടനങ്ങനെ ചൊന്നതു കേട്ടു
കൂട്ടുകാരും പറയുന്നു.
കാലിമേയ്‌ക്കുന്ന പിള്ളേര്‍തന്‍ പിന്നില്‍
കോലുമേന്തി നടക്കുമ്പോള്‍
എന്നുള്ളിലുള്ള സങ്കടമെല്ലാം
ഇന്നു ഞാനെന്തു ചൊല്ലേണ്ടൂ?
മുറ്റുമിന്നിതു സത്യമാണെന്നു
ചെറ്റെനിയ്‌ക്കുമേ ബോദ്ധ്യമായ്
താതനേറെ വെളുത്തതാണല്ലോ
മാതാവുമതുമാതിരി
അമ്മതന്‍ മണിക്കുട്ടനായ ഞാന്‍
ഇമ്മട്ടിലായ തെന്തമ്മേ?
ഇന്നതിന്നുടെ കാരണം ചൊല്ലാ-
തുണ്ണുവാന്‍ വരികില്ല ഞാന്‍
അമ്മതെല്ലു പരിഭ്രമിച്ചപ്പോ-
ളുണ്ണിക്കണ്ണന്‍ ചിരിച്ചുപോയ്!!!














