കൊച്ചി: അതിപുരാതനമായ തറി നെയ്ത്തുകളുടെയും എംബ്രോയ്ഡറികളുടെയും നൂതന ആവിഷ്കാരങ്ങളുമായി വൃന്ദാവനില്‍ നിന്നെത്തിയ ഹാന്‍ഡ്സ് ഓഫ് ഇന്‍ഡ്യയുടെ അഞ്ചു ദിവസത്തെ പ്രദര്‍ശന വിപണന മേള എറണാകുളം വിമന്‍സ് അസോസിയേഷന് ഹാളില്‍ ഇന്ന് ആരംഭിക്കും.
വിന്റേജ് ചന്ദേരി സാരികളാണ് പ്രധാന ആകര്‍ഷണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്ത്ര സാംപിളുകളിലെ ഏക്നാലി വര്‍ക്കുകള്‍ പുനസൃഷ്ടിച്ച് പ്രത്യേകം നെയ്തെടുത്തവയാണിവ. ഹാന്‍ഡ്സ് ഓഫ് ഇന്‍ഡ്യയുടെ മാത്രം സവിശേഷതയാണ് ഈ റിവൈവല്‍ സാരികള്‍. വൃന്ദാവനിലെ ശ്രീരംഗജി ക്ഷേത്രത്തിലെ വസ്ത്ര കലവറയില്‍ നിന്നുള്ള സാമ്പിളുകള്‍ ഉപയോഗിച്ച് ശുദ്ധമായ ബനാറസി ‘തന്ചോയ്’ സാരികളാണ് ഈ വര്‍ഷത്തെ പുതുമയെന്ന് സംഘാടകര്‍ പറഞ്ഞു. 7നു സമാപിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 8.30 വരെയാണ് പ്രദര്‍ശന വില്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: