കൊച്ചി: ബ്രാന്‍ഡഡ് എക്സ്പോര്‍ട്ട് സര്‍പ്ലസ് വസ്ത്രങ്ങളുടെ വില്പന എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ആരംഭിച്ചു. 15 വരെയാണ് പ്രദര്‍ശന വില്പന. വിവിധ മോഡലുകളിലുള്ള പാന്റുകള്‍, ഷര്‍ട്ടുകള്‍, ടി- ഷര്‍ട്ടുകള്‍, ലോവര്‍, ത്രീ ഫോര്‍ത്ത് എന്നിവയെല്ലാം ഇവിടെ അണിനിരത്തിയിരിക്കുന്നു.
ചിന്നോസ് കോട്ടണ്‍, റിംഗ് ഡെനിം, മസറൈസ് കോട്ടണ്‍, സില്‍ക്കി, സാറ്റിന് സില്‍ക്കി, ലൈക്ര, ഡബിള്‍ ഡോബ്ബി, കോട്ടണ്‍ സ്രെച്ച്, ഡെനിം സ്രെച്ച് ഫെയ്ഡ് ജീന്‍സ് എന്നിവയ്ക്കു പ്രത്യേക കൗണ്ടറുണ്ട്. വ്യത്യസ്ത മാതൃകകളിലുള്ള ജീന്‍സുകളുടെ വലിയ ശേഖരം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശനം. പ്രവേശനം സൗജന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: