തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ടെന്ന് കോടതിയില്‍ വിജിലന്‍സ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പൊതുപ്രവര്ത്തകന് പി.ഡി.ജോസഫിന്റെ ഹര്‍ജിയിലാണ് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ അറിയിച്ചത്. മന്ത്രി സി.എന്‍.ബാലകൃഷ്ണനെതിരെയുള്ളതായിരുന്നു ഹര്‍ജി.
കണ്‍സ്യൂമര്‍ഫെഡില്‍ അന്യായമായി ടെണ്ടര്‍ വിളിക്കാതെ സാധനങ്ങള്‍ വാങ്ങിയതും പ്രിയദര്‍ശിനി ആശുപത്രിക്ക് വേണ്ടി വാങ്ങിയ സ്ഥലത്തില്‍ തിരിമറി നടത്തിയെന്നുമുള്ളതായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. കണ്‍സ്യൂമര്‍ഫെഡിന്റെ ഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോധിപ്പിക്കാന്‍ ഹരജിക്കാരന് കോടതി നിര്‍ദ്ദേശം നല്കി. കേസ് ജനുവരി ഏഴിന് പരിഗണിക്കുന്നതിനായി മാറ്റി വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: