ന്യൂദല്‍ഹി: ടൂറിസം രംഗത്തെ വികസനത്തിനായി ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനങ്ങളല്ല കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍. ടൂറിസം പദ്ധതികള്‍ക്ക് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് വൈകിയ കേരള സര്‍ക്കാരിന്റെ നടപടി മൂലം കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് ധനസഹായം നല്കാന് സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് കേന്ദ്രടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ ലോക്സഭയില്‍ അറിയിച്ചു.
2014-15 വര്‍ഷത്തില്‍ കേരളം സമര്‍പ്പിച്ച ഒരു ടൂറിസം പദ്ധതിക്കു പോലും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയില്ലെന്ന പരാതിയുയര്‍ത്തി ലോക്സഭയിലെ എ.കെ പ്രേമചന്ദ്രന് എംപിയുടെ ചോദ്യത്തിനാണ് കേരളത്തിന്റെ ഉത്തരവാദിത്വമില്ലായ്മ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഒരു രൂപ പോലും സാമ്പത്തിക സഹായം നല്‍കിയില്ലെന്നായിരുന്നു എംപിയുടെ പരാതി.
എന്നാല്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് പദ്ധതികള്‍ വൈകിച്ചതെന്ന് കേന്ദ്രമന്ത്രി സഭയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മതിയായ രേഖകളോടെ പദ്ധതി സമര്‍പ്പിച്ചാല്‍ അംഗീകരിക്കുമെന്നും നല്കിയ നാലു പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാമെന്നും മഹേഷ് ശര്‍മ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: