എസ്.അഭിജിത്ത്
റാന്നി: മണ്ഡല മകരവിളക്ക് കാലത്ത് അയ്യപ്പന്മാര്ക്ക് ഏറ്റവും സഹായകരമായ മണ്ണാറക്കുളഞ്ഞിചാലക്കയം പാതയരികിലെ ചികിത്സാ കേന്ദ്രമായ പെരുനാട് ആശുപത്രി.അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തും ചികിത്സ തേടിയെത്തുന്ന രോഗികളെ വലക്കുന്നു.ദിനപ്രതി നിരവധി രോഗികളാണ് ആശുപത്രിയില്‍ ചികിത്സ്ക്കായി ഇവിടെ എത്തുന്നത്.ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് കൂടുതല്‍ ഡോക്ടര്‍മാരെ ഇവിടെ നിയമിക്കുമായിരുന്നു. അഞ്ചു ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. നിലവില്‍ നാലു പേരെയുള്ളൂ. അതിലൊരാളിപ്പോള് ശബരിമല ഡ്യൂട്ടിക്ക് പോയിരിക്കുന്നു. തസ്തികയിലുള്ള അഞ്ചു ഡോക്ടര്‍മാരെ കൂടാതെ, ആശുപത്രിയിലെ മൊബൈല്‍ യൂണിറ്റിനും എന്‍.സി.ഡിക്കും ഓരോ ഡോക്ടര്‍മാര്‍ കൂടെ വേണം.നിലവില്‍ ഇതിനെല്ലാം കൂടി മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.മലയോര മേഖലയിലുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിനായി നിയോഗിച്ചിരിക്കുന്നതും ഇവിടുത്തെ ഡ്യൂട്ടി ഡോക്ടറിനെയാണ്. മീറ്റിംഗുകള്‍ക്കോ മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ മെഡിക്കല്‍ സൂപ്രണ്ട് പോയാല്‍ പിന്നെ രണ്ടുപേര്‍ മാത്രമാണുണ്ടാവുക. ഇവിടെ ഇപ്പോള്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. ഒ.പിയുെട പ്രവര്‍ത്തനം മൂന്ന് മണിയോടെ കഴിയും. ദിവസവും ഒരു ഡോക്ടറുടെ സേവനം മറ്റ് സമയത്തും ലഭ്യമാക്കാറുണ്ട്.ജീവനക്കാര്‍ ഡബിള്‍ ഡ്യൂട്ടികയും അധികസമയം ജോലിചെയ്തുമാണ് മണ്ഡലകാലത്ത് ആശുപത്രി ഇങ്ങനെയെങ്കിലും പ്രവര്‍ത്തിക്കുന്നത്.അവധികള്‍ പോലും ജീവനക്കാര്‍ക്ക് നല്‍കാറില്ല.കൊടും വളവുകളും റോഡിന് വീതികുറവായതും മേഖലയില്‍ അപകടങ്ങള്‍ വര്ദ്ധ്ിപ്പിക്കുന്നുവെന്നാണ് കണക്കുകള്‍.ഈ സാഹചര്യത്തില്‍ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രി കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എംഎല്‍എ,എംപി അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ഇതുസംബന്ധിച്ച് പലതവണ പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.പ്ലൂപ്പള്ളി മുതല്‍ മാടമണ്‍ വരെയുള്ള ഭാഗത്ത് അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെയും രോഗം ബാധിക്കുന്നവരേയും ആദ്യമെത്തിക്കുന്നത് പെരുനാട് ആശുപത്രിയിലാണ്.നിലവിലത്തെ സാഹചര്യത്തില്‍ കുറഞ്ഞത് ഏഴ് ഡോക്ടര്‍മാരും അതിനനുസരിച്ച് നഴ്സുമാരും ആശുപത്രി ജീവനക്കാരും വേണമെന്നാണ് അധികൃതരുടെ ആവശ്യം.ചികിത്സ തേടിയെത്തുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യം മാത്രമേ ഇവിടെയുള്ളൂ. കൂടുതല്‍ പരിക്കുള്ളവരെ പ്രഥമശുശ്രൂഷ നല്കി ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കയയ്ക്കുകയാണ് പതിവ്. മോശം സ്ഥിതിയിലുള്ള ആശുപത്രിയിലെ ആംബുലന്‍സില്‍ വേണം രോഗികളെ അയയ്ക്കാന്‍. അത്യാവശ്യം വേണ്ട ആംബുലന്‍സ് മിക്ക ദിവസങ്ങളിലും കട്ടപ്പുറത്തുമാണ്. 15 വര്‍ഷത്തോളം പഴക്കമുള്ള ആംബുലന്സാണിവിടെയുള്ളത്.്. പുതിയ ആംബുലന്‍സ് അനുവദിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.എക്സ്റേ യൂണിറ്റ്പോലും പ്രവര്‍ത്തിക്കുന്നില്ല.ശബരി പാതയിലെ പെരുനാട് ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്പെഷ്യാലിറ്റി ആശുപത്രി ഉയര്‍ത്തുമെന്നൊക്കെ പലതവണ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പേപ്പര്‍ പദ്ധതികളായി അവ ഇന്നും ഫയലുകളില്‍ സുരക്ഷിതമായി ഇരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: