ചെങ്ങന്നൂര്‍: സംസ്ഥാന ഭഗിനി ശില്പശാലയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന ഭഗിനി പ്രമുഖ് ഡോ. ആശാ ഗോപാലക്യഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അവാര്‍ഡ് ജേതാവ് ഒ.എസ്. ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സ്വാതികമായ സംസ്‌കാരത്തെ ഉയര്‍ത്തുവാന്‍ ഭഗിനിന്മാരുടെ പ്രവര്‍ത്തനം അനിവാര്യമാണെന്നും ആ പ്രവര്‍ത്തനം ബാലഗോകുലത്തിലൂടെ സാധിക്കുകയുള്ളൂവെന്ന് ഡോ. ആശാ ഗോപാലക്യഷ്ണന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി വിഷയാവതരണം നടത്തി.
ഭഗിനി ശില്പശാലയുടെ മുഖ്യരക്ഷാധികാരികളായി അഡ്വ. സി.എന്‍. അമ്മാജി, അഡ്വ. ശാരികാദേവി എസ്, ശ്രീകുമാര്‍ ഭട്ടതിരി എന്നിവരെയും രക്ഷാധികാരികളായി ആര്‍എസ്എസ് സംഘചാലക് എം.എന്‍. ശശിധരന്‍, എം. യോഗേഷ്, ശ്രീദേവി ബാലക്യഷ്ണന്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജാ രവീന്ദ്രന്‍ എന്നിവരെയും അദ്ധ്യക്ഷന്‍ ഒ.എസ്. ഉണ്ണിക്യഷ്ണന്‍, ഉപാദ്ധ്യക്ഷന്‍ എസ്. ശ്രീകുമാരന്‍, സദാശിവന്‍പിള്ള, പി. പ്രസന്നന്‍ ആല, കെ. വിഷ്ണു നമ്പൂതിരി, അഡ്വ. സന്തോഷ് എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ജെ. രാജ്‌മോഹന്‍, ജില്ലാ കാര്യദര്‍ശി ഡോ. കെ.ശ്രീജിത്ത്, ശ്രീകുമാര്‍ ഭട്ടതിരിപ്പാട്, അഡ്വ. സി.എന്‍. അമ്മാജി, അഡ്വ. ശാരികാദേവി, എം. യോഗേഷ് എന്നിവര്‍ പങ്കെടുത്തു.
ഡിസംബര്‍ 22 മുതല്‍ 27 വരെ മാന്നാര്‍ ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ശില്പശാല നടക്കുന്നത്. 400 കുട്ടികളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.
















