Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തനായ മാരീചനും രാവണനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 07:24 pm IST
in Samskriti

ശ്രീരാമഭക്തനായ മാരീചന്‍ ആശ്രമത്തില്‍ മൗനവ്രതത്തിലായിരുന്നു. ജടാവല്‍ക്കലങ്ങളും ധരിച്ച് പരമാത്മാവായ രാമനെത്തന്നെ മനസ്സില്‍ ധ്യാനിച്ച് സദാരാമനാമവും ജപിച്ച് ആനന്ദത്തില്‍ മുഴുകിയാണ് മാരീചന്റെ ഇരിപ്പ്. അവിടെ ലോകോപദ്രവകാരിയായ രാവണന്‍ കയറിച്ചെന്നു മാരീചന്‍ രാവണന്റെ അമ്മാവനാണെങ്കിലും വന്നത് രാജാവാണല്ലോ. ലോകമര്യാദയനുസരിച്ച് സംഭ്രമത്തോടെ ചാടിയെണീറ്റ് യഥാവിധി സല്‍ക്കരിച്ച് പൂജിച്ചു.

”ഇപ്പോള്‍ ഏകനായി നീ ഇങ്ങോട്ടെഴുന്നെള്ളിയത് എന്തിനാണാവോ? മനസ്സില്‍ എന്തോ ചിന്ത അലട്ടുന്നുണ്ടെന്ന് തോന്നുന്നു. രഹസ്യമല്ലെങ്കില്‍ അതിങ്ങോട്ടുപറയാം. അങ്ങയുടെ ഹിതകാരികളില്‍ മുമ്പനാണു ഞാന്‍ പാപരഹിതവും കളങ്കരഹിതവുമായ ഏതുകാര്യവും ഞാന്‍ സാധിച്ചുതരാം.”

ഇതുകേട്ട് രാവണന്‍ പറഞ്ഞു: ”ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ എനിക്കു സഹായം തേടാന്‍ അമ്മാവനല്ലാതെ മറ്റാരുമില്ല. അയോദ്ധ്യാപതിയായ ദശരഥന്റെ മക്കളായി രാമനെന്നും ലക്ഷ്മണനെന്നും രണ്ടുപേരുണ്ടുപോല്‍. സുന്ദരിയായ ഒരു സ്ത്രീയോടൊപ്പം അവര്‍ ദണ്ഡകാരണ്യത്തില്‍ വസിക്കുന്നു. എന്റെ സഹോദരിയായ ശൂര്‍പ്പണഖയുടെ നാസികയും കാതും മുലകളും അവര്‍ മുറിച്ചുകളഞ്ഞു.

പകരം ചോദിക്കാന്‍ചെന്ന ഖരദൂഷണാദികളേയും ത്രിശിരസ്സിനേയും പതിന്നാലായിരം രാക്ഷസപ്പടയേയും രാമന്‍ ഒറ്റയ്‌ക്കുനിന്ന് വധിച്ചു. അവരുടെ പ്രണേശ്വരിയായ സീതയെ അപഹരിച്ചു കൊണ്ടുവരാന്‍ എന്നെ സഹായിക്കണം. രാമലക്ഷ്മണന്മാരെ അവളില്‍നിന്നും അകറ്റിത്തന്നാല്‍ സീതയെ ഞാന്‍ കൊണ്ടുപോന്നോളാം. ഇതിനു സഹായിച്ചാല്‍ ഇന്നെനിക്ക് ആഗ്രഹം സാധിക്കും.”

രാവണന്റെ വാക്കുകള്‍ കേട്ട് മാരീചന്‍ ഞെട്ടി. ഭയത്തോടെ പറഞ്ഞു: ”വംശം നശിപ്പിക്കാനുള്ള ഈ വഴി ആരാണോ നിനക്കുപദേശിച്ചത് അവന്‍ നിന്റെ ശത്രുവാണ്. നിന്റെ നാശം കാണണമെന്നാഗ്രഹിക്കുന്നവനുമാണ്. നല്ലത് ഞാന്‍ പറയാം. നിനക്ക് ഈ പ്രവൃത്തി നല്ലതല്ല. രാമനെന്നു കേള്‍ക്കുമ്പോള്‍ തന്നെ എന്റെ ഉള്ളം കിടുങ്ങുന്നു.

നീ രാജ്യം, രത്‌നം, സ്ത്രീ, രഥം തുടങ്ങിയ ഭൂഷണങ്ങളോടെ രാക്ഷസരാജ്യം നിത്യം പരിപാലിക്കണമെന്ന് എന്റെ ആഗ്രഹം. ശ്രീരാമന്‍ ശ്രീപരമാത്മാവാണ്, ആ പരമാര്‍ത്ഥം ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. പണ്ടു ദേവന്മാരൊക്കെ ചേര്‍ന്ന് ബ്രഹ്മാവിന്റെ നേതൃത്വത്തില്‍ വിഷ്ണുവിനോടു പ്രാര്‍ത്ഥിച്ചതനുസരിച്ച് നിന്നെ കൊല്ലാന്‍ രാമനായി ഭൂമിയില്‍ അവതരിച്ചിരിക്കുകയാണ്.

നീ ചെന്ന് ശ്രീരാമപാദങ്ങളില്‍ വീണ് മാപ്പു ചോദിക്ക്. രാമനെ സേവിക്ക്. പരമകാരുണികവും ഭക്തവത്സലനുമാണ് രാമന്‍. താനൊരു രഹസ്യം വെളിപ്പെടുത്തുന്നു എന്ന രീതിയിലാണ് മാരീചന്‍ ഇതു പറയുന്നത്. പക്ഷേ എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് രാവണന്‍ വന്നിരിക്കുന്നത്. രാവണന്‍ പറയുന്നു: ”അമ്മാവന്‍ പറഞ്ഞതുപോലെ എന്നെക്കൊല്ലാന്‍ വേണ്ടി മനുഷ്യരൂപത്തില്‍ അവതരിച്ച നാരായണനാണ് രാമനെങ്കില്‍ അതിനെ തടയാന്‍ ആര്‍ക്കാണു സാധിക്കുക.

നിങ്ങള്‍ ഇത്രത്തോളം അജ്ഞാനിയാണെന്ന് ഞാന്‍ വിചാരിച്ചില്ല. ഒന്നുകൊണ്ടും ഞാനടങ്ങുകയില്ല. എനിക്കു സീതയെ കൊണ്ടുവരുകതന്നെവേണം. നിങ്ങള്‍ ഉടനെ ഒരു പൊന്‍മാനായി ചമഞ്ഞ് രാമലക്ഷ്മണന്മാരെ മൈഥിലിയില്‍ നിന്നകറ്റുക. അന്നേരം ഞാന്‍ ചെന്ന് തേരില്‍ കയറ്റികൊണ്ടുപോരും. അതുകഴിഞ്ഞ് അമ്മാവന്‍ സുഖമായി രാമനാമവും ജപിച്ച് ജീവിച്ചോളൂ. അതല്ല മറുത്തു പറയുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ എന്റെ വാളിന് ഇരയാകും.”

ദുഷ്ടനായ രാവണന്‍ എന്തുംചെയ്യാന്‍ മടിയില്ലാത്തവനാണ്.

ഇവന്റെ വാളുകൊണ്ടു മരിച്ചാല്‍ നരകത്തില്‍ പോയികിടക്കണം. ശ്രീരാമാസ്ത്രമേറ്റു മരിച്ചാല്‍ ഞാനിതുവരെ ചെയ്ത പുണ്യത്തിന്റെയും തപസ്സിന്റെയും ഫലമായി മുക്തി ലഭിക്കും. ഇനി ഇവനോടു തര്‍ക്കിക്കേണ്ട കാര്യവുമില്ല. മാരീചന്‍ ഉടനെ മനോഹരമായ ഒരു പുള്ളിമാനിന്റെ രൂപമെടുത്ത് പഞ്ചവടിയിലേക്കു പോയി. രാവണന്‍ തന്റെ രഥത്തില്‍ കയറി പിന്നാലെ പോയി.

ഇവിടെ എഴുത്തച്ഛന്‍ ഭാവനയുണരുന്നു.

പംക്തികന്ധരന്‍ തേരിലമ്മാറു കയറിനാന്‍

ചെന്താര്‍ബാണനും തേരിലേറിനാനതുനേരം

ചെന്താര്‍ മാനിനിയായ ജാനകിയെയുള്ളില്‍

ചിന്തിച്ചു ദശാസ്യനുമന്ധനായ് ചമഞ്ഞിതു.

രാവണന്‍ തേരില്‍ കയറിയപ്പോള്‍ കാമദേവനും കൂടെക്കയറി. സീതയെപ്പറ്റി തന്നെ ചിന്തിച്ച് രാവണന്‍ കാമംകൊണ്ട് അന്ധനായിത്തീര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.