തിരുവനന്തപുരം: ജോലി വാഗ്ദാനം നല്കി കോടിക്കണക്കിന് രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ അഭിഭാഷകനെ റിമാന്‍ഡ് ചെയ്തു. സിറ്റി ഷാഡോ പോലീസ് പിടികൂടിയ വര്‍ക്കല സ്വദേശിയും വഞ്ചിയൂര്‍ കോടതികളിലെ അഭിഭാഷകനുമായിരുന്ന എസ്. ജഗന്നാഥനെ(58)യാണ് തിരുവനന്തപുരം ജുഡീഷ്യവ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
2010 മുതലാണ് ജഗന്നാഥന് ഉദേ്യാഗാര്ഥികളില്നിന്നു പണം വാങ്ങിയത്. എയര്‍പോര്‍ട്ടില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ് മുതല്‍ പ്യൂണ്‍ ജോലിവരെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എയര്‍പോര്‍ട്ടിലും മറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും വരുന്ന ഒഴിവുകളുടെ വിവരം ഇന്റര്‍നെറ്റിലൂടെ മനസ്സിലാക്കിയ ശേഷം ഉദേ്യാഗാര്ഥികളോട് ഒഴിവുകള്‍ പരിശോധിക്കുവാന്‍ പറഞ്ഞ് വിശ്വാസം വരുത്തിയാണ് വലയിലാക്കിയിരുന്നത്. പണം നല്കിയവരില് ചിലര്‍ക്ക് ഇയാള്‍ തന്റെ ചെക്ക് നല്‍കിയിരുന്നു. ജോലി ലഭിക്കാതായതിനെ തുടര്‍ന്ന് ഉദേ്യാഗാര്‍ഥികള്‍ ഇയാളെ സമീപിച്ചപ്പോള്‍ വീണ്ടും പണം കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു. ഇതില്‍ സംശയം തോന്നിയ ചിലര്‍ ചെക്ക് ബാങ്കില്‍ നല്കിയപ്പോള് അക്കൗണ്ടില്‍ പണം ഇല്ലെന്ന് അറിഞ്ഞതിനെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇയാള്‍ മുങ്ങുകയായിരുന്നു. ഈടായി ചെക്ക് വാങ്ങാതിരുന്ന പലരും പരാതി നല്‍കിയിട്ടുമില്ല. വലിയതുറ, മ്യൂസിയം, വര്‍ക്കല, കൊട്ടിയം, പറവൂര്‍, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.
കബളിപ്പിക്കപ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് ജഗന്നാഥനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും റേഞ്ച് ഐജി മനോജ് എബ്രഹാമിനും പരാതി നല്കി. തുടര്‍ന്ന് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി പോലീസ് കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള പ്രതേ്യകം അനേ്വഷണ സംഘത്തെ നിയോഗിച്ചു. സിറ്റി ഷാഡോ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ചെന്നൈയിലെ ആഡംബരഫഌറ്റില് ആര്‍ഭാടജീവിതം നയിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാറിനു പുറമെ വലിയതുറ എസ്ഐ ധനപാലന്, ഷാഡോ പോലീസ് അംഗങ്ങളായ എഎസ്ഐ സജുകുമാര്‍, രഞ്ജിത്ത്, അരുണ്‍ ജയകൃഷ്ണന്, ശിവപ്രസാദ്, സൈബര്‍ സെല്‍ ഉദേ്യാഗസ്ഥരായ എസ്ഐ മണികണ്ഠന്‍നായര്‍, അനു ആന്റണി, പ്രശാന്ത്, രതീഷ് എന്നിവരാണ് അനേ്വഷണസംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: