മുഹമ്മ: കഞ്ഞിക്കുഴി ജപ്പാന്‍ കുടിവെള്ള വിതരണ പൈപ്പ് പെട്ടിയതിനെ തുടര്‍ന്ന് കഞ്ഞിക്കുഴി, മുഹമ്മ പ്രദേശത്ത് കുടിവെള്ളംമുടങ്ങി. കഞ്ഞിക്കുഴി മുഹമ്മ റോഡും തകര്‍ന്നു. ജപ്പാന്‍ കുടിവെള്ള വിതരണത്തിലെ പ്രധാന പൈപ്പാണ് വനസ്വര്‍ഗത്തിനും ലൂഥര്‍ സ്‌കൂളിനും മധ്യേ പുളിക്കല്‍ ഭാഗത്ത് പൊട്ടിയത്. ഇവിടെ പല തവണ പൈപ്പ് പൊട്ടിയത് കാരണം
കഴിഞ്ഞ ദിവസം തകരാറ് പരിഹരിച്ചതാണ് .എന്നാല്‍ വെള്ളിയാഴ്ച വീണ്ടും പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടല്‍ കാരണം മുഹമ്മ കഞ്ഞിക്കുഴി റോഡ് പലയിടങ്ങളിലും തകര്‍ന്ന് കിടക്കുകയാണ്.
കഞ്ഞിക്കുഴി എഎസ് കനാല്‍പാലം, വനസ്വര്‍ഗ്ഗം, പരബ്രഹ്മോദയം, ലൂഥര്‍, പാപ്പാളി എന്നിവടങ്ങളിലാണ് റോഡ് തകര്‍ന്ന് കിടക്കുന്നത്. പൈപ്പ് പൊട്ടിതകര്‍ന്ന സ്ഥലങ്ങളില്‍ അപായ സൂചനകള്‍ ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു കഞ്ഞിക്കുഴി, മുഹമ്മ പ്രദേശത്തെ ആയിരത്തോളം വീടുകളില്‍ ജപ്പാന്‍ കുടിവെള്ളമാണ് എത്തുന്നത്. നൂറിലധികം പൊതു ടാപ്പുകളും ഉണ്ട്.
ഒരു ദിവസം വെള്ളം ലഭിച്ചാല്‍ രണ്ട് ദിവസം വെള്ളം ഉണ്ടാകില്ല.അതിനാല്‍ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം അതിരൂക്ഷമാണ്.
















