തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയില്‍ വന്‍വ്യവസായങ്ങള്‍ തുടങ്ങുമെന്ന് ബഹ്റിന് രാജകുടുംബാംഗം ശൈഖ് ഖലീഫ ബിന്‍ ദയിജ് അല്‍ഖലീഫ. ഇതിനുമുന്നോടിയായി ബഹ്റനില്നിന്നുള്ള വിദഗ്ധ പ്രതിനിധി സംഘം ഉടന്‍ കേരളം സന്ദര്‍ശിക്കും. കേരളത്തിലെ വിനോദ സഞ്ചാരരംഗത്ത് വന്സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം ഇന്‍ഡോഅറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ മുഖ്യരക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ ഡോ ബി. രവിപിള്ള കോവളം ലീലാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ രാജകുമാരനു സമ്മാനിച്ചു. ഇന്‍ഡോഅറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കലാപ്രേമി ബഷീര്‍ബാബു, ആര്‍പി ഗ്രൂപ്പ് പ്രതിനിധി ആശിഷ് എസ്. നായര്‍ എന്നിവരും സംബന്ധിച്ചു. സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷമാണു ശൈഖ് ഖലീഫ ബിന്‍ ദയിജ് അല്‍ഖലീഫ മടങ്ങിയത്. ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണു കോവളമെന്നും കേരളത്തിനു കിട്ടിയ സൗഭാഗ്യമാണു കോവളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: