കൊച്ചി: ഡെല്‍ കെ പി എം ജിയുമായി സഹകരിച്ച് നടത്തിയ സര്‍വേ ഫലങ്ങള്‍ പുറത്ത് വിട്ടു. 32 ശതമാനം സ്ഥാപനങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായി സര്‍വേയില്‍ വെളിപ്പെട്ടു. 30 ശതമാനം സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇെല്ലങ്കിലും ഏതെങ്കിലും ഒരു ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. 25 ശതമാനം സ്ഥാപനങ്ങള്‍ക്കാവട്ടെ വിപുലമായ ഡിജിറ്റല്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നുണ്ട്.
മത്സരവും ബ്രാന്‍ഡ് ബോധവത്ക്കരണവും ഫലപ്രദമായി നടത്താന്‍ സാമൂഹ്യ മാധ്യമങ്ങള്‍ സഹായിക്കുന്നു. ഡിജിറ്റല്‍ യുഗത്തില്‍ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിട്ടറിയാന്‍ കഴിഞ്ഞുവെന്ന് ഡെല്‍ ഇന്ത്യ വാണിജ്യ മാര്‍ക്കറ്റിംഗ് മേധാവി ആര്. സുദര്ശന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: