കൊച്ചി: നിര്മാണ്ണത്തിനും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ടാറ്റയുടെ കണ്‍സ്ട്രക്ക് ശ്രേണിയിലുള്ള നാല് പുതിയ വാഹനങ്ങള്‍ ബംഗളൂരുവില്‍ നടക്കുന്ന എക്സോണ്‍ 2015-ല്‍ പ്രദര്‍ശിപ്പിച്ചു.
ഏഷ്യയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് എക്സിബിഷനാണ് എക്സോണ്‍. ടാറ്റ പ്രൈമ 3138.കെ കോള്‍ ടിപ്പര്‍, ടാറ്റ പ്രൈമ എല്‍എക്സ് 2523.കെ, ടാറ്റ പ്രൈമ എല്‍എക്സ് 3128.കെ എച്ച്ആര്‍ടി, ടാറ്റ എസ്എകെ 1613 തുടങ്ങിയ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് പുതുതായി അവതരിപ്പിച്ചത്.
കണ്‍സ്ട്രക്ക് ശ്രേണിയിലെ ടാറ്റ എല്പികെ 2518, ടാറ്റ എല്പിടികെ 2518, ടാറ്റ പ്രൈമ 3138.കെ എടി, ടാറ്റ പ്രൈമ എല്‍എക്സ് 3123കെ എന്നീ നാല് ടിപ്പറുകളും എക്സോണില് ടാറ്റ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: