കൊച്ചി: ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങളിലൊന്നായ ഇന്‍ഡെല്‍ മണി പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ കോര്‍പറേറ്റ് ഓഫീസ് കളമശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍ഡെല്‍ കോര്പറേഷന് സിഎംഡി മോഹനന് ഗോപാലകൃഷ്ണന് ഓഫീസ് ഉദ്ഘാടനം ചെയ്തു.
കമ്പനി ഡയറക്ടര്‍മാരായ ഉമേഷ് മോഹനന്, അനന്തരാമന്, സലില്‍ വേണു എന്നിവരും സിഒഒ ആര് ഗോവിന്ദരാജും സന്നിഹിതരായിരുന്നു.
സ്വര്‍ണവായ്പ, ചെറുകിട, ഇടത്തരം സംരംഭക വായ്പ, മണി ട്രാന്‍സ്ഫര്‍ സര്‍വീസ് തുടങ്ങിയ വിവിധ ധനകാര്യസേവനങ്ങള്‍ നല്കുന്ന സ്ഥാപനത്തിനു കേരളത്തിലും തമിഴ്നാട്ടിലുമായി 150 ശാഖകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: