കൊച്ചി: പത്തൊമ്പതാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബര്‍ നാലു മുതല്‍ 13 വരെ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കും. 4ന് വൈകിട്ടു മൂന്നു മണിക്ക് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.
അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായ് പുസ്തകോത്സവ സന്ദേശം നല്‍കും. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ചെയര്മാന് റിട്ട.ജസ്റ്റിസ് പി.എസ്. ഗോപിനാഥന് അധ്യക്ഷനാകും. ആനന്ദ് നീലകണ്ഠന് മുഖ്യപ്രഭാഷണം നടത്തും. പുസ്തകോത്സവ സമിതി ഡയറക്റ്റര്‍ കെ. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി എം. ശശിശങ്കര്‍, ഡോ. എം.സി. ദിലീപ് കുമാര്‍, കെ.എല്‍. മോഹനവര്‍മ എന്നിവര്‍ പങ്കെടുക്കും.
ഗീതാ പ്രസ് ഗോരഖ്പൂര്‍, ചൗകംബ വാരാണാസി, കേന്ദ്രസാഹിത്യ അക്കാദമി, പെന്ഗ്വിന് ബുക്സ്, സംഗീത നാടക അക്കാദമി, ഇന്ത്യന്‍ മാപ് സര്‍വീസ്, ജോധ്പൂര്‍, മനോജ് പബ്ലിക്കേഷന്‍ ഡല്‍ഹി, രാഷ്ട്രീയ സംസ്കൃതി സംസ്ഥാന്, ചൗധരി സയന്റിഫിക്, ഡിഎവിപി പവലിയന്, അല്അമീന് വിദ്യാലയത്തിന്റെ സ്വാതന്ത്ര്യസമര ചിത്രങ്ങളുടെ പ്രദര്‍ശനം, ഇന്ത്യന്‍ മ്യൂസിയം ഒരുക്കുന്ന ചിത്രപ്രദര്‍ശനം എന്നിവയ്ക്കു പുറമെ കേരളത്തിലെ പ്രമുഖ പ്രസാധകരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സെക്രട്ടറി ഇ.എന്‍. നന്ദകുമാര്‍, പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, ഡയറക്റ്റര്‍ കെ.രാധാകൃഷ്ണന്, ബി. പ്രകാശ് ബാബു എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: