കോട്ടയം: ജോസ്കോ ഫൗണ്ടേഷന് ഡേ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ ആഘോഷിക്കുന്നു. ഒന്നരക്കോടിയുടെ ഉറപ്പായ ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് ഫൗണ്ടേഷന് ഡേ സെലിബ്രേഷന് പ്രമാണിച്ച് കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. ജോസ്കോയുടെ സേവനങ്ങളില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും മറുപടിയായി മികവുറ്റ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജോസ്കോ ഗ്രൂപ്പ് എം.ഡി & സി.ഇ.ഒ ടോണി ജോസ് പറഞ്ഞു.
25000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണ്ണാഭരണ പര്‍ച്ചേസുകള്‍ക്കൊപ്പം ഗോള്‍ഡ് കോയിന് സമ്മാനം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് കാരറ്റിന് 5000 രൂപ കിഴിവ്, മണിക്കൂറുകള്‍തോറും നറുക്കെടുപ്പിലൂടെ വിലയേറിയ സമ്മാനങ്ങള്‍, 1 ലക്ഷത്തിനു മുകളിലുള്ള ഡയമണ്ടാഭരണ പര്‍ച്ചേസുകള്‍ക്കൊപ്പം ബ്രാന്റഡ് ലേഡീസ് വാച്ച് സൗജന്യം, പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ പുതിയ ജോസ്കോ 916 ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റി വാങ്ങുവാനുള്ള എക്സ്ചേഞ്ച് ഓഫര്‍ തുടങ്ങിയ ആനുകൂല്യങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: