Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കല്ലുരുക്കാന്‍ വാഴപ്പിണ്ടിയും കേമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 09:17 pm IST
in Varadyam

മൂത്രവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് മൂത്രാശയക്കല്ല്. ഇതിനെതിരെ പാളയന്‍കോടന്‍ വാഴയുടെ പിണ്ടി പിഴിഞ്ഞ് നീര് ഒരു ഗ്ലാസ് വീതം എന്നും കുടിച്ചാല്‍ മതിയത്രേ. വാഴപ്പിണ്ടികൊണ്ടുള്ള തോരനും ജ്യൂസും കറികളും ആഹാരത്തിന്റെ ഭാഗമാക്കുകയും വേണം. കല്ലുരുക്കി എന്ന കാട്ടുചെടി അരച്ച് ഒരു നെല്ലിക്കാ വലിപ്പത്തില്‍ വെറുംവയറ്റില്‍ സ്ഥിരമായി കഴിച്ചാല്‍ ഏതുകടുപ്പമുള്ള കല്ലും അലിയുമെന്ന് പഴമക്കാര്‍ പറയുന്നു. കല്ലുരുക്കി സമൂലമിട്ടുതിളപ്പിച്ച വെള്ളം കുടിക്കുന്നതും നന്ന്. കൂവളത്തിന്റെ വേര് അരച്ച് മോരില്‍ സേവിക്കുന്നതും ഉത്തമമാണത്രേ. ഇനി രസകരമായ ഒരു നാടന്‍ പരീക്ഷണം കൂടി പറയാം, മൂത്രക്കല്ലിന്റെ കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ പരീക്ഷിച്ചറിയാന്‍. പാളയന്‍കോടന്‍ വാഴയുടെ പിണ്ടി ഇടിച്ചുപിഴിഞ്ഞ് അരിച്ച് ഉപ്പും ചേര്‍ത്ത് അതിരാവിലെ കഴിക്കുക. കുറേക്കഴിഞ്ഞ് മൂത്രം എടുത്തുപാത്രത്തില്‍ കുറേനേരം വച്ചശേഷം ഊറ്റുക. കല്ലിന്റെ ശല്യമുള്ള പക്ഷം പാത്രത്തില്‍ ചെറിയ മുള്ളുപോലുള്ള പരലുകള്‍ ശേഷിക്കും.

മൂത്രതടസം പോലെ തന്നെ വിഷമമുണ്ടാക്കുന്ന രോഗാവസ്ഥയാണ് മലബന്ധം. സ്ഥിരമായി കിടക്കാന്‍ നേരം തക്കാളിപ്പഴം കഴിച്ചാല്‍ മലബന്ധമുണ്ടാവില്ലെന്ന് ചില നാട്ടുകാര്‍ വിശ്വസിക്കുന്നു. വാട്ടിയ വെളുത്തുള്ളി കഴിക്കുന്നതും നന്ന്. കറുകപ്പുല്ല് നീര് പതിവായി കഴിക്കുന്നതും മുരിങ്ങയില തോരന്‍ സ്ഥിരം കഴിക്കുന്നതും മലബന്ധം വരാതിരിക്കാന്‍ സഹായിക്കും. എന്നിട്ടും മലബന്ധം വരുന്ന പക്ഷം കാച്ചിയ പാലില്‍ അല്‍പം ആവണക്കെണ്ണ ചേര്‍ത്തു കഴിച്ചാല്‍ മതി. ബദാം എണ്ണ ചൂടുപാലില്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതുകൊണ്ടും മലബന്ധം ഒഴിഞ്ഞുപോകും. എങ്കിലും രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും ശുദ്ധജലം കുടിക്കുന്നത് മലബന്ധത്തെ അകറ്റി ശോധനയുണ്ടാക്കും. പാവലിന്റെ ഇല പിഴിഞ്ഞ നീര് അരഗ്ലാസ് വീതം രാവിലെ സേവിക്കുന്നതും ശോധനയ്‌ക്ക് നല്ലതാണ്. മുരിങ്ങ മരത്തിന്റെ കറ വെള്ളത്തില്‍ ഒരു ദിവസം സൂക്ഷിച്ച ശേഷം അടിച്ചുകുടിക്കുന്നതും മുരിങ്ങയില തിളപ്പിച്ച് വെള്ളംകുടിക്കുന്നതും ശംഖുപുഷ്പത്തിന്റെ വേര് ചതച്ച് ചൂടുവെള്ളത്തില്‍ കഴിക്കുന്നതും നല്ലതെന്ന്  നാട്ടറിവ്.

ഒരു കൊച്ചു ചികിത്സയാണ് അടുത്തത്-തുമ്മല്‍ നിലയ്‌ക്കാത്ത സമയത്ത് തുണി നനച്ച് മൂക്കിന്മേല്‍ പതിച്ചുവയ്‌ക്കുക. തലവേദന നിലയ്‌ക്കാതെ വരുമ്പോള്‍ മല്ലിയിലയോ പുതിനയിലയോ അരച്ച് നെറ്റിയിലിടുക.

ആഹാരത്തെ മരുന്നായിക്കണ്ട് ആചരിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വികര്‍. അതുകൊണ്ടുതന്നെ ഭക്ഷണക്കാര്യത്തില്‍ അതീവ ശ്രദ്ധ വേണമെന്ന് അവര്‍ നമ്മെ ഉപദേശിച്ചു. വിരുദ്ധാഹാരം ഉപേക്ഷിക്കണമെന്നും കല്‍പിച്ചു.

ചേമ്പും വെണ്ണയും ഒരുമിച്ച് കഴിക്കരുത് എന്നത് ആദ്യ ഉപദേശം. തൈരിനൊപ്പം കോഴിയിറച്ചി കഴിക്കരുത്. മോരും മുതിരയും ഒരുമിച്ച് ഭക്ഷിച്ചുകൂടാ. മാട്ടിന്‍ മാംസവും കൂണും ചേര്‍ത്ത് ആഹരിക്കരുത്. ഗോതമ്പ് എള്ളെണ്ണയില്‍ പാകം ചെയ്ത് ഉപയോഗിക്കരുത്… എന്നിങ്ങനെ എത്രയോ കാര്യങ്ങള്‍. മാംസ ഭക്ഷണത്തിന്റെ കാര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏറെയും. മല്‍സ്യവും മാംസവും ഒരുമിച്ചു വേണ്ട. പാകം ചെയ്ത മാംസത്തില്‍ അല്‍പം പോലും പച്ചമാംസം കലര്‍ന്നുകൂടാ. പലതരം മാംസങ്ങള്‍ ഒരുമിച്ച് കഴിക്കരുത്. ചെമ്മീനും കൂണും ഒരുമിച്ച് വേണ്ടാ. അങ്ങനെ ഈ പട്ടിക നീളുന്നു. ഇത്തരം നാട്ടറിവുകളുടെ പിന്നിലെ ശാസ്ത്രീയത പരിശോധിക്കാന്‍ നാം ഇനിയും അമാന്തിക്കാന്‍ പാടില്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

World

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.