ആലപ്പുഴ: എസ്ഡി കോളേജ് ജന്തുശാസ്ത്ര പഠന ഗവേഷണ വിഭാഗവും കേരള സര്‍വ്വകലാശാലയുടെ അന്താരാഷ്‌ട്ര പ്രകൃതിവിഭവ പരിപാലന കേന്ദ്രവും ചേര്‍ന്ന് തണ്ണീര്‍ത്തടങ്ങളെക്കുറിച്ച് ബോധവത്കരണ സെമിനാര്‍ നടത്തി. സുവോളജി വിഭാഗം തലവന്‍ ഡോ.കെ. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഗീതാകൃഷ്ണപൈ ഉദ്ഘാടനം ചെയ്തു. തണ്ണീര്‍ത്തടങ്ങളുടെ ആഗോള പ്രാധാന്യം, ഭീഷണികള്‍, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനവും സംരക്ഷണവും തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഡോ. രാജേഷ് രഘുനാഥ്, കേരള സര്‍വ്വകലാശാലാ സുവോളജി വിഭാഗം തലവന്‍ ഡോ. ജി. പ്രസാദ്, സീനിയര്‍ പ്രോജക്ട് ഫെല്ലോ ചിനു ജോസ് എന്നിവര്‍ ക്ലാസ് നയിച്ചു.
ഡോ. പി. സുനില്‍കുമാര്‍, ഡോ. ടി. സുനില്‍കുമാര്‍, ഡോ. ജി. നാഗേന്ദ്രപ്രഭു, ഡോ. മായ ബി. നായര്‍ എന്നിവര്‍ സംസാരിച്ചു.
















