കുട്ടനാട്: ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കിടങ്ങറ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. വെളിയനാട് പഞ്ചായത്തില്‍ ആഴ്ചകളായി ശുദ്ധജലം ലഭിക്കുന്നില്ല. തിരുവല്ലയില്‍ നിന്നും കിടങ്ങറയിലേക്കുള്ള പൈപ്പുലൈന്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ടാണ് വെള്ളം കിട്ടാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. അടിയന്തരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഡി. പ്രസന്നകുമാര്‍ പറഞ്ഞു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുബാഷ് പറമ്പിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് വേണുഗോപാല്‍ ഗോപാലയം, സജികുമാര്‍, കെ. പി. സുകുമാരന്‍, അനീഷ്, പി.ടി. സന്തോഷ് കുമാര്‍, ആര്‍. ഉല്ലാസ്, ജനപ്രതിനിധാകളായ ടി. വി. ബിജു, കനകമ്മ എന്നിവര്‍ പങ്കെടുത്തു.
















