ആലപ്പുഴ: ലഹരി പദാര്‍ഥങ്ങളുടെ ഉത്പാദനം, വിപണനം, ഉപയോഗം എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എക്‌സൈസ് വകുപ്പ് സ്‌കുളുകളിലും കോളജുകളിലും ‘ശ്രദ്ധ’ എ പേരില്‍ വിവരശേഖരണപ്പെട്ടി സ്ഥാപിക്കും. ലഹരി പദാര്‍ഥങ്ങളുടെ ഉത്പാദനം, വിപണനം, ഉപയോഗം എന്നിവ സംബന്ധിച്ച വിവരം പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്താതെ അധികാരികളെ അറിയിക്കുതിനാണ് വിവര ശേഖരണപ്പെട്ടി ‘ശ്രദ്ധ’ സ്ഥാപിക്കുന്നത്.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 30 ന് രാവിലെ 10 ന് ലിയോ തേര്‍ട്ടീന്ത് എച്ച്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എ. അബ്ദുള്‍ കലാം ആധ്യക്ഷ്യം വഹിക്കും. ഡോ. ബി. പത്മകുമാര്‍ ബോധവത്കരണ പ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി. അശോകന്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ കെ. ചന്ദ്രപാലന്‍, ആലപ്പുഴ റൗണ്ട് ടേബിള്‍ 103 ചെയര്‍മാന്‍ എം. ശ്യാംകുമാര്‍, സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റാന്‍ലിന്‍ പുളിമൂട് പറമ്പില്‍, പ്രിന്‍സിപ്പല്‍ കെ.എം. ആനീസ്, ഹെഡ്മാസ്റ്റര്‍ ജോസി ബാസ്റ്റിന്‍, പിറ്റിഎ പ്രസിഡന്റ് പി.എസ്. അശോക് കുമാര്‍, എസ്. സതീഷ് കുമാര്‍, സി.ഐ. എച്ച്. മുഹമ്മദ് ന്യൂമാന്‍ എന്നിവര്‍ പങ്കെടുക്കും.
















