തിരുവല്ല: മണ്ഡലമാസത്തിലെ പുണ്യദിനമായ പന്ത്രണ്ട് വിളക്കിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി.ആഴിപൂജ ,വിശേഷാല്‍ ദീപാരാധന, ഭജന, അഖണ്ഡനാമജപം തുടങ്ങി വിവിധ അനുഷ്ടാന ചടങ്ങുകള്‍ക്ക് പുലര്‍ച്ചെ തന്നെ തുടക്കമാകും.തിരുവല്ല ശ്രീവല്ലഭക്ഷേത്രം,കവിയൂര്‍ മഹാദേവക്ഷേത്രം,പെരിങ്ങര യമ്മര്‍ കുളങ്ങര മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ചടങ്ങുകള്‍ പുലര്‍ച്ചെ ആരംഭിക്കും.മുത്തൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ അയ്യപ്പ ഭാഗവത പാരായണം, കളമെഴുത്തുംപാട്ടും, ചുറ്റുവിളക്ക്, നിറമാല എന്നിവ നടക്കും. ഇരുവെള്ളിപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പന്ത്രണ്ട് വിളക്ക് ചടങ്ങുകള്‍ ക്ക് മേല്‍ശാന്തി വിഷ്ണുപോറ്റി കാര്‍മികത്വം വഹിക്കും. കാരിക്കോട് ത്യക്കണ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശാസ്താനടയില്‍ ചുറ്റുവിളക്ക്, വിശേഷാല്‍ ദീപാരാധന എന്നിവ ഉണ്ടാകും.കടപ്ര മഹാലക്ഷ്മി ക്ഷേത്രത്തില്‍ മേല്‍ശാന്തി ശങ്കരന് നമ്പൂതിരി പന്ത്രണ്ട് വിളക്ക് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.തുകലശ്ശേരി മുത്താരമ്മന്‍ കോവിലില്‍, കവിയൂര്‍ തിരുവാമനപുരം ക്ഷേത്രം, കോട്ടൂര്‍ കുരുതികാമന്‍കാവ് ദേവീക്ഷേത്രം, ഞാലിയില്‍ ഭഗവതിക്ഷേത്രം, പടിഞ്ഞാറ്റുംചേരി ശ്രീധര്‍മശാസ്താ ക്ഷേത്രം, കവിയൂര്‍ മഹാദേവക്ഷേത്രം, നന്നൂര്‍ ദേവീ ക്ഷേത്രം, നല്ലൂര്‍സ്ഥാനം ദേവീക്ഷേത്രം, വള്ളമല പുലപ്പൂക്കാവ് മഹാദേവക്ഷേത്രം എന്നിവിടങ്ങളിലുംപന്ത്രണ്ട് വിളക്കുത്സവം നടക്കും.പെരിങ്ങര ലക്ഷമീനാരായണ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി മാധവന് നമ്പൂതിരി മുഖ്യാകാര്‍മികത്വം വഹിക്കു.തലയാര്‍ വഞ്ചിമൂട്ടില്‍ ക്ഷേത്രത്തില്‍ രാത്രി 11ന് ആഴിപൂജ നടക്കും. കോയിപ്രം നെല്ലിക്കല്‍ ദേവീക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ശശികുമാരന്നമ്പൂതിരി മുഖ്യകാര്‍മ്മികത്വംവഹിക്കും.തടിയൂര്‍ പുത്തന്‍ശബരിമലക്ഷേത്രം, രാജരാജേശ്വരിക്ഷേത്രം, ശ്രീകേണ്ഠശ്വരം ക്ഷേത്രം.റാന്നി തോട്ടമണ്‍കാവ് ദേവീേക്ഷത്രം, റാന്നി ഭഗവതിക്കുന്ന്ക്ഷേത്രം, ശാലീശ്വരം മഹാദേവേക്ഷത്രം,ചെറുകുളഞ്ഞി ദേവീക്ഷേത്രം, കൊറ്റനാട് പ്രണമലക്കാവ്ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജകള്‍, വിശേഷാല്‍ ദീപാരാധന, ഭജന, അഖണ്ഡനാമജപം എന്നിവയൊക്കെ ഉത്സവഭാഗമായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: