മാവുങ്കാല്‍: കല്യാണ്‍ റോഡ് ഉണ്ണി പീടികയില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ ലീലാമണി, ചിത്ര, ശ്യാമള എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ശീ മൂകാംബിക വനിതാ ഹോട്ടല്‍ ഇന്നലെ പുലര്‍ച്ച കത്തി നശിച്ചു. 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബി.ജെ.പി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, ബിജെപി മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന്, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ എ.വേലായുധന്, ജില്ലാ സഹകാര്യവാഹ് കെ.ശ്രീജിത്ത്, ജില്ലാ കാര്യകാരി സദസ്യന്‍ പി.കൃഷ്ണന് തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: