Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനിക്കാന്‍ സമയം കണ്ടെത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 07:59 pm IST
in Samskriti

ജീവിതത്തെക്കുറിച്ച് ആരോട് ചോദിച്ചാലും ദുഃഖത്തിന്റെ കഥകളേ പറയുവാനുള്ളൂ. എന്താണിതിനു കാരണം? മമത. മമതകൊണ്ടാണ് നമുക്കു ദുഃഖമുണ്ടാകുന്നത്. ഈ മമത വെച്ചുകൊണ്ടിരുന്നാല്‍ നമുക്ക് എന്തെങ്കിലും ഫലമുണ്ടോ? അതില്‍ നിന്നു നമുക്ക് എന്തെങ്കിലും കിട്ടാനുണ്ടോ? ഇതു വായിക്കുന്ന മക്കള്‍ എല്ലാവരും ഇതു വായിച്ചുകൊണ്ട് സ്വന്തം വീട്ടുകാരെക്കുറിച്ച് ചിന്തിച്ചാല്‍ അവര്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ? നമുക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? സമയം അത്രയും നഷ്ടമായതു മാത്രം മിച്ചം!

വാസ്തവത്തില്‍ നമ്മള്‍ എപ്പോഴും ഏകരാണ്. കൂട്ടത്തില്‍ ഇരിക്കുമ്പോഴും നമ്മള്‍ ഒറ്റയ്‌ക്കാണ്. ഒറ്റയ്‌ക്കിരിയ്‌ക്കുമ്പോഴും ഒറ്റയാണ്. അങ്ങനെയല്ലാത്ത ഏതെങ്കിലും അവസരമുണ്ടോ? ഇല്ല. എന്നിട്ടും നമ്മള്‍ മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിയുന്നത്. മറ്റൊരാളുടെ ചിരിയിലാണ് ഇന്ന് നമ്മുടെ ജീവിതം. മറ്റുള്ളവരോടുള്ള ദേഷ്യവും പ്രതികാരവും തീര്‍ക്കാന്‍ മാത്രം ജീവിക്കുന്ന പലരുമുണ്ട്. നമ്മെ നോക്കി ചിരിച്ചാല്‍ നമ്മള്‍ സന്തോഷിക്കും. ഒരാള്‍ ദ്വേഷിച്ചാല്‍ നമ്മള്‍ ദുഃഖിക്കും. ആത്മഹത്യ ചെയ്യാനും മടിക്കില്ല. അല്ലെങ്കില്‍ എതിരാളിയെ കൊല്ലാനായിരിക്കും പുറപ്പാട്. ഇങ്ങനെ നാം നമ്മുടെ സ്വരൂപം വിട്ട് മറ്റൊന്നായിക്കൊണ്ടിരിക്കുകയാണ്.

ഒരു നിമിഷം പോലും നമ്മള്‍ നമ്മളിലല്ല. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മത്തിലും ഈ ബോധംകൊണ്ടുവരാന്‍, കര്‍മത്തില്‍ ജാഗ്രത കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനുള്ള എളുപ്പമാര്‍ഗമാണ് ധ്യാനം.

ധ്യാനം സ്വര്‍ണ്ണംപോലെ മൂല്യമുള്ളതാണെന്ന് മക്കള്‍ ഓര്‍മിക്കണം. ഭൗതികൈശ്വര്യത്തിനും മുക്തിക്കും ശാന്തിക്കും ധ്യാനം നല്ലതാണ്. ‘ജപം കോടി ഗുണം ധ്യാനം’ എന്നാണ് പറഞ്ഞിട്ടുള്ളത്. കോടി തവണ ജപിക്കുന്നതിനുതുല്യമാണ് അല്പസമയം ധ്യാനത്തില്‍ ഇരിക്കുന്നത്.

കണ്ണടച്ച് ഒരു പ്രത്യേക ആസനത്തില്‍ അനങ്ങാതെയിരിക്കുന്നതു മാത്രമല്ല ധ്യാനം. നമ്മുടെ പ്രവൃത്തികളെക്കുറിച്ചും വാക്കുകളെക്കുറിച്ചും ചിന്തകളെക്കുറിച്ചുംബോധം നിലനിര്‍ത്തുന്നതാണ് ശരിയായ ധ്യാനം.

ചിന്തകളാകുന്ന ചെറിയ ജലബിന്ദുക്കളാണ് വാക്കായി, പ്രവൃത്തിയായി വളര്‍ന്നു വലിയ നദിയാകുന്നത്. ഒരു ചെറിയ ചിന്ത പ്രവൃത്തിയായി രൂപം കൊണ്ട് വളര്‍ന്ന് വലിയ നദിപോലെ നമ്മളില്‍ നിന്നും പ്രവഹിക്കുന്നു. പിന്നെ അത് നമ്മുടെ കൈയ്യിലല്ല. ഒരു നദിയെ അതിന്റെ തുടക്കത്തില്‍ ഒരു കല്ലുകൊണ്ടുപോലും തടഞ്ഞുനിര്‍ത്താനോ അതിന്റെ ഗതി തിരിച്ചു വിടാനോ പ്രയാസമില്ല. എന്നാല്‍ ആ നീര്‍ച്ചാലു വളര്‍ന്ന് വലിയ നദിയായാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. അതിനാല്‍ മക്കള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് നമ്മുടെ ചിന്തകളെയാണ്. ചിന്ത വാക്കും വാക്ക് പ്രവൃത്തിയുമായികഴിഞ്ഞാല്‍ അതിന്റെ ഗതിമാറ്റുക പ്രയാസമാണ്. അതിനാലാണ് മക്കളുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും വളരെയേറെ ശ്രദ്ധവേണം എന്ന് അമ്മ പറയുന്നത്.

അച്ചിന് കേടു സംഭവിച്ചാല്‍ അതില്‍ വാര്‍ക്കുന്ന എല്ലാ സാധനങ്ങളും തകരാറോടുകൂടിയുള്ളതായിരിക്കും. അതു പോലെ മനസ്സിനെ ശരിയാക്കിയില്ലെങ്കില്‍ അതില്‍ നിന്ന് ഉണ്ടാകുന്ന വാക്കുകളും പ്രവൃത്തികളും ശരിയായിവരില്ല. അതിനാല്‍ ആദ്യം വേണ്ടത് നമ്മുടെ മനസ്സിനെ വശത്താക്കുകയാണ്. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാന്‍ പറ്റുന്ന ഏകമാര്‍ഗം ധ്യാനമാണ്. നിങ്ങളിലെ നിശ്ശബ്ദതയെ ധ്യാനത്തിലൂടെ നിങ്ങള്‍ക്കുതിരിച്ചറിയാം. ഇതിനായി മക്കള്‍ ശ്രമിക്കണം. അമ്മ പറയും, ധ്യാനം ഒരു തത്ത്വമാണെന്ന്. നമ്മിലെ നിശബ്ദതയെ നമ്മള്‍ അനുഭവിച്ച് അറിയുന്ന തത്ത്വം. ഈ തത്ത്വം ജീവിതത്തില്‍ പകര്‍ത്താന്‍ മക്കള്‍ ശ്രമിക്കണം. അപ്പോള്‍ മക്കളുടെ ചിന്തകളിലും നൈര്‍മല്യം ഉണ്ടാവും, ശുദ്ധത ഉണ്ടാവും. ഭൗതികൈശ്വര്യങ്ങള്‍ താനെ വന്നുചേരും.

കുറച്ചുസമയം ധ്യാനത്തിനു മാറ്റിവെയ്‌ക്കാന്‍ ദിവസവും മക്കള്‍ ശ്രമിക്കണം. ജഗദീശ്വരന്റെ അനുഗ്രഹത്തിനും മനസ്സമാധാനത്തിനും ധ്യാനം മക്കളെ സഹായിക്കും. പിന്നെ സമസ്തലോകത്തിനും നന്മവരാനും ധ്യാനം ഉപകരിക്കുമെന്ന് മക്കള്‍ ഓര്‍മിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.