താളിയോല ചിത്രങ്ങള്‍ വരയ്‌ക്കാന്‍ താളിയോല പ്രത്യേകരീതിയില്‍സംസ്‌കരിച്ചാണ് ഉപയോഗിയ്‌ക്കുന്നത്. തളിരായിട്ടുള്ള പനയോല പുളി, പാല്‍വെള്ളം എന്നീമിശ്രിതത്തില്‍ പലആവര്‍ത്തി പുഴുങ്ങിയശേഷം തണലത്തിട്ട് ഉണക്കണം. എന്നിട്ടുവേണം ഉപയോഗിയ്‌ക്കുവാന്‍. ഓലയ്‌ക്കുള്ള മഞ്ഞ നിറം ഇങ്ങനെയാണ് ലഭിയ്‌ക്കുന്നത്.
34 സെമി നീളവും അഞ്ചുസെ.മി നീളവും ഇതിനുണ്ട്. ഓലയുടെ റണ്ടറ്റത്തുനിന്നും ഉള്ളിലേയ്‌ക്ക് 10 സെമി നീട്ടി ചരടിനാല്‍ ബന്ധിപ്പിയ്‌ക്കുന്നു. ഇവയുടെസംരക്ഷണത്തിന് തേക്കിന്‍ തടികൊണ്ടുള്ള പുറം ചട്ടകള്‍ നിര്‍മ്മിയ്‌ക്കുന്നു. ഈവിധത്തിലാണ് താളിയോല ചിത്രങ്ങളുടെ നിര്‍മ്മാണം.
















