കരുമാടി: സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി എത്തിച്ച പുഴുത്ത അരി നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് കരുമാടി എസ്എന്‍ ഹൈസ്‌കൂളിലാണ് സംഭവം.
എല്‍കെജി മുതല്‍ പത്താംക്ലാസ് വരെ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്കായി കഞ്ഞി നല്‍കുന്നതിനായി എത്തിച്ച എട്ടുചാക്ക് അരിയിലാണ് പുഴു, ചെള്ള്, തുടങ്ങിയ ജീവികള്‍ നിറയെ ഉള്ളതായി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ മാവേലി സ്റ്റോറില്‍ നിന്നും എത്തിച്ച അരിയിലാണ് ഇത്തരത്തില്‍ പുഴുക്കളെ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് എത്തിയ നാട്ടുകാര്‍ അരി ഇറക്കുന്നത് തടഞ്ഞ് ഡിഡി ഓഫീസില്‍ വിവരമറിയിച്ചു. വിവരം മന്ത്രിയെ വിളിച്ചറിയിക്കാനാണ് ഡിഡി യുടെ പ്രതികരണം. തുടര്‍ന്ന് മന്ത്രിയുടെ പിഎയെ വിലിച്ച് അറിയിച്ചശേഷം അരി മാറ്റിവയ്‌പിച്ചു. ഡിഡി ഉള്‍പ്പെടെയുള്ള മേലധികാരികളുടെ അറിവോടെയാണ് ഇത്തരം മാലിന്യം നിറഞ്ഞ ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
















