തിരുവല്ല:തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ചക്കുളത്ത് കാവ് പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്തജന സഹസ്രങ്ങള്‍ക്ക് സേവാഭാരതിയുടെ സാന്നിദ്ധ്യം ഏറെ സഹായകമായി. ചക്കുളത്ത് കാവിന് പതിനഞ്ച് കിലോമീറ്റര്‍ ചു്റ്റളവില് ചെവ്വാഴ്ച രാത്രി മുതല്‍തന്നെ സേവാ പ്രവര്‍ത്തകര്‍ സജ്ജീവമായിരുന്നു.അന്നദാനവും കുടിവെള്ളവും വൈദ്യ സഹായവും പ്രാഥമിക സൗകര്യങ്ങളും ഉള്‍പ്പെടെ ഭക്തര്‍ക്ക് സേവനമൊരുക്കാന്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയായി.കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്കും റെയില്‍ വേസ്റ്റേഷനുകളിലേക്കും പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ മുതിര്‍ന്ന ഭക്തരെ എത്തിക്കുവാന്‍ സേവാഭാരതി നടത്തിയ ശ്രമങ്ങള്‍ക്ക് ഏറെ പ്രശംസലഭിച്ചു.വിവിധ ഭാഗങ്ങളിലായി സേവാഭാരതിയുടെ വൈദ്യസഹായ കേന്ദ്രങ്ങളും ആമ്പുലന്‍സ് സര്‍വീസുകളും ഒരുക്കിയിരുന്നു.സേവാഭാരതിയുടെ ആലപ്പുഴ,പത്തനംതിട്ടജില്ലകളിലെ സേവാപ്രവര്‍ത്തകരാണ് സേവനത്തിനായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: