മുഹമ്മ: വേദവ്യാസ വിദ്യാപീഠ പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. എട്ട് ലക്ഷം രൂപയാണ് ഇതിനായി ചിലവിട്ടത്. രണ്ടാംഘട്ട വികസന പരിപാടികള്‍ ക്രിസ്മസ് അവധിക്കാലത്ത് ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള പ്ലേ സ്‌കൂള്‍, എല്‍കെജി, യുകെജി ക്ലാസുകള്‍ ഈ വരുന്ന അദ്ധ്യായനവര്‍ഷം ആരംഭിക്കും.ഓരോ ക്ലാസുകളിലും 20 കുട്ടികള്‍ വീതമായി അഡ്മിഷന്‍ നിജപ്പെടുത്തും. സാധാരണക്കാരുടെ കുട്ടികള്‍ക്ക് അത്യാധുനിക സൗകര്യത്തോട് കൂടി താരതമ്യേന കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസ നടത്തുന്നതിന് സഹായകമാകും വിധം നടപ്പാക്കും. 2015-16 വര്‍ഷാവസാനം സായിമ ഫൗണ്ടേഷന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് ജനുവരി ഒമ്പതിന് മുഹമ്മ ഗൗരിനന്ദന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.















