കൊച്ചി: ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ‘തിലോത്തമ’ 27ന് തിയേറ്ററുകളിലേക്ക്. സംവിധാനം പ്രീതിപണിക്കര്.
ക്ലബ്ബ് ഡാന്‍സറായ ‘റോസി’ യാദൃശ്ചികമായി ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയാകുന്നു. കൊലയാളികള്‍ അതോടെ റോസിയുടെ പിന്നാലെ കൂടുന്നു.
തുടര്‍ന്ന് റോസി നടത്തുന്ന പലായനമാണ് തിലോത്തമയുടെ ഇതിവൃത്തം. വിവിധ സ്ഥലങ്ങളിലെത്തുന്ന റോസി, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചാണ് പ്രീതിപണിക്കര് ഒരുക്കുന്നത്. ‘രചനാ നാരായണന്‍കുട്ടി’ യാണ് റോസിയെ അവതരിപ്പിക്കുന്നത്. തിലോത്തമയുടെ പ്രോജക്ട് ഡിസൈനറായ ജിജാസുരേന്ദ്രന് ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു
. രചനാ നാരായണന്‍കുട്ടി, സിദ്ദിഖ്, മനോജ് കെ.ജയന്, നന്ദു, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍, അനൂപ് ചന്ദ്രന്, സോനാ നായര്‍, വീണാ നായര്‍, തെസ്നിഖാന്, സജിതാമഠത്തില്‍, ദേവി ചന്ദന, സുരഭി, ലീലാപണിക്കര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. പി.ആര്.ഓ-വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, സഹസംവിധാനം-ആനന്ദ് പത്മനാഭന്, ഗാനരചന- എം.ആര്. ജയഗീത, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, സംഗീതം- ദീപക്ദേവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: