തിരുവനന്തപുരം: ജി കെ എസ് എഫ് സീസണ് – 9ന്റെ പ്രോത്സാഹനത്തിനും ഉപഭോക്താക്കളുടെ സേവനത്തിനുമായുള്ള ടോള്‍ഫ്രീ കോള്‍സെന്റര്‍ (1800 1234573) മന്ത്രി ഏ. പി അനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു. വിനോദസഞ്ചാരവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) എന്ന സ്ഥാപനവുമായി സഹകരിച്ചാണ് കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ധാരണാപത്രം ജി കെ എസ് എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദും കിറ്റ്സ് ജയറക്ടര്‍ രാജശ്രീ അജിത്തും ഒപ്പു വെച്ചു.
കിറ്റ്സ് പ്രിന്‍സിപ്പല്‍ വിജയകുമാര്‍, ഡോ: ബി. ഗോവിന്ദന്, വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡണ്ട് പെരിങ്ങമല രാമചന്ദ്രന് വ്യാപാരിവ്യവസായ സമിതി സംസ്ഥാന വൈസ്പ്രസിഡന്റ് പാപ്പച്ചന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: