പേട്ട: സാംസ്കാരികതയുടെ അധ്യായം തുറന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ജ്ഞാനയജ്ഞം നടന്നു. പാപ്പനംകോട്, പൂജപ്പുര, ആറ്റുകാല്‍(ശ്രീനാരായണ നഗരം), വഞ്ചിയൂര്‍(പത്മനാഭനഗരം), ശംഖുംമുഖം, ശ്രീകാര്യം, കഴക്കൂട്ടം, കവടിയാര്‍, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, തിരുവല്ലം (പരശുരാമനഗരം) എന്നിവിടങ്ങളിലുള്ള നൂറോളം ഗോകുലങ്ങളില്‍ നിന്നായി ആയിരത്തിലധികം ബാലികാബാലന്മാര് ജ്ഞാനയജ്ഞം പരിപാടിയില്‍ സജീവമായി. ജ്ഞാനപ്പാന, ലക്ഷ്മി സഹസ്രനാമം, ഭഗവദ്ഗീത, കുട്ടിക്കവിതകള്‍, മുത്തശ്ശി രാമായണം തുടങ്ങി ഇരുപത്തിയൊന്‍പത് ഇനം പുസ്തകങ്ങളാണ് ഗോകുല സമിതിയുടെ നേതൃത്വത്തില്‍ ഭവനങ്ങളിലെത്തിയത്. ഭൗമഗവേഷണ കേന്ദ്രം ഡയറക്ടര്‍ മാധവേന്ദ്രന്, കവി പി.നാരായണക്കുറുപ്പ്, പിന്നണി ഗായിക ബി. അരുന്ധതി, സിനിമാ സംവിധായകന് രാജീവ്കൃഷ്ണന്‍, എന്‍എസ്എസ് താലൂക്ക് ബോര്‍ഡ് മെമ്പര്‍ അഡ്വ. വിജയ ഹരിനായര്‍, എസ്എന്‍ഡിപിയോഗം ചെറുവയ്ക്കല്‍ പ്രസിഡന്റ് വി.സുജാതന്‍ എന്നിവര്‍ക്ക് ജ്ഞാനയജ്ഞം പരിപാടിയില്‍ കൂടി പുസ്തകങ്ങള്‍ നല്കി. ബാലഗോകുലം സംസ്ഥാനസെ ക്രട്ടറി വി. ഹരികുമാര്‍, സംസ്ഥാന നിര്‍വാഹകസമിതി അംഗം എസ്. സുനില്‍, ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്, ഉപാധ്യക്ഷന്‍ പി. ശ്രീകുമാര്‍, കാര്യദര്‍ശി കെ. സുനില്‍, സഹകാര്യദര്ശിമാരായ സി. അനൂപ്, റ്റി. വിജയന്, സംഘടനാ കാര്യദര്‍ശി ജി. ഗോപന്, ഭഗിനി പ്രമുഖ് ശ്രീലത ശ്രീകുമാര്‍, നിര്‍വാഹക സമിതിയംഗങ്ങളായ ആര്. കൃഷ്ണകുമാര്‍, എ. രാജന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: