കൊച്ചി: ഷെവര്‍ലെ ട്രെയ്ല്‍ബ്ലെയ്സര്‍ കേരളത്തിലെത്തി. നെട്ടൂര്‍ ജീഎം മോട്ടോഴ്സില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം സുരേഷ് ഗോപി വാഹനത്തിന്റെ അനാവരണം നിര്‍വ്വഹിച്ചു. ഇന്ത്യയിലെ പ്രീമിയം എസ്യുവി സെഗ്മെന്റില്‍ ഏറ്റവും വലുതും ശക്തനുമെന്ന അവകാശവാദത്തോടെയാണ് ട്രെയ്ല്‍ബ്ലെയ്സര്‍ കടന്നുവരുന്നത്. 18 ഇഞ്ച് വീല്‍ ബേസും, 253 എംഎം ഗ്രൗണ്ട് ക്ലിയറന്സുമുള്ളതാണ് ഈ 7 സീറ്റര്‍.
സുരക്ഷാ സംവിധാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി ലോക്ക് ബ്രേക്ക്സ്, കോര്‍ണറിങ്ങ് ബ്രേക്ക് കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, പാനിക് ബ്രേക്ക് അസിസ്റ്റ്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ടോപ്പ് മോഡലിന് എക്സ് ഷോറൂം വില 26,96,466 രൂപ. ബുക്കിങ്ങ് അനുസരിച്ച് തായ്ലന്റില് നിന്നാണ് വാഹനം ഇറക്കുമതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: