കൊച്ചി: ഉത്സവ സീസണിന്റെ തുടര്‍ച്ചയായി ebay.in ല്‍ ബ്ലാക് ഫ്രൈഡേ വില്പന ആരംഭിച്ചു. ആഗോളതലത്തില്‍ നവംബര്‍ 27 ആണ് ബ്ലാക് ഫ്രൈഡേ ആയി ആഘോഷിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു മാത്രമായാണ് ബ്ലാക് ഫ്രൈഡേ വില്പന 27 നു മുമ്പ് ആരംഭിച്ചിരിക്കുന്നത്.അമേരിക്കയില്‍ ഷോപ്പിംഗ് മേള ആരംഭിക്കുന്നത് ബ്ലാക് ഫ്രൈഡേ ദിനത്തിലാണ്.
വിസ്മയിപ്പിക്കുന്ന ഡിസ്കൗണ്ടുകള്‍ ലഭിക്കുന്ന ബ്ലാക് ഫ്രൈഡേ സീസണ് എല്ലാവരും കാത്തിരിക്കുന്ന ഷോപ്പിംഗ് മേളയാണ്. അമേരിക്കന്‍ നിര്‍മിത ഉല്പന്നങ്ങള് ഇന്ത്യന്‍ വിലയ്ക്ക് വന്‍ ഇളവുകളോടെ ഇബേ, ഇന്ത്യയിലെ ഉപഭോക്താവിന് ലഭ്യമാക്കും. ലൈഫ് സ്റ്റൈല്‍ ഉല്പന്നങ്ങള്ക്ക് 50 ശതമാനം വരെയും ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്ക്ക് 45 ശതമാനം വരെയും ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: