തിരുവല്ല: ഈ മാസം ഏഴാം തവണയും മാങ്കുളം സര്‍വ്വീസ് വീ്ണ്ടും മുടങ്ങി.മണ്ഡലകാലമായതിനാല്‍ മാങ്കുളത്തേക്ക് തിരിച്ച് പോകുന്ന തീര്‍ത്ഥാടക സംഘത്തെയും സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാരെയും സര്‍വ്വീസ് മുടങ്ങിയത് ഏറെ വലച്ചു.ചക്കുളത്ത് കാവ് പൊങ്കാലയായതിനാല്‍ തിരക്ക് പതിവിലും കൂടി. ഡ്രൈവറില്ലാത്തതാണ് ഇത്തവണ ട്രിപ്പ് മുടങ്ങാനുള്ള കാരണമായി അധികൃതര്‍ പറയുന്നത് .ഈമാസം 1മുതല്‍ 3വരെയും 14 . 22,24, തീയതികളിലും വിവിധ കാര്ണങ്ങള് പറഞ്ഞ് സര്‍വീസ് മുടങ്ങിയിരുന്നു. സ്വാകാര്യ ബസ് ലോബികളെ സഹായിക്കാന്‍ ഡിപ്പോയില്‍നിന്നുള്ള ഏക ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസായ തിരുവല്ല-മാങ്കുളം സര്‍വ്വീസ്സിന് അധികൃതര്‍ അള്ളുവയ്ക്കുന്നതായി പരാതി നിലനില്‍ക്കെയാണ് സര്‍വ്വീസ് വീണ്ടും മുടങ്ങുന്നത്. റൂട്ടില്‍ ്അനുവിദിച്ച പുതിയ ബസ് ഡി്പ്പോ എന്‍ജിനിയര്‍ ഇടപെട്ട് അട്ടിമറിച്ചെന്നും ആരോപണമുണ്ട്. ഈമാസം തുടര്‍ച്ചയായി മൂന്ന് ദിവസം സര്‍വീസ് മുടങ്ങിയ റൂട്ടില്‍ താല്കാലികമായി ഏര്‍പ്പെടുത്തിയ ആര്‍എസ്ഇ 533 ഫാസ്റ്റ് ബസ അന്നുതന്നെ ഡിപ്പോ എന്‍ജിനിയര്‍ ഇടപെട്ട് മാറ്റിയിരുന്നു.തൊടുപുഴ ഡിപ്പോയിലെ ജീവനക്കാര്ന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസിനെ സഹായിക്കാനാണ് മാങ്കുളം സര്‍വീസിനെ അധികൃതര്‍ അവഗണിക്കുന്നത.ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12ന് തിരിച്ചെത്തുന്ന സര്‍വ്വീസ് തുടക്കത്തില്‍തന്നെ വളരെ ലാഭകരമായിരുന്നു. .കുന്നും മലകളും കുത്തുകയറ്റവുമുള്ള സര്‍വ്വീസിന് പിന്നീട് നല്കിയതാകട്ടെ സമനിരപ്പില്പോലും സമയം പാലിക്കാന്‍ കഴിയാത്ത കാലപ്പഴക്കമുള്ള വേണാട് ബസ്സാണ്. ബസ്സിന്റെ ദുരവസ്ഥമൂലം സര്‍വ്വീസിന്റെ സമയക്രമം പാലിക്കാന്‍ കഴിയാതായതോടെ 1.45ന് പുറപ്പെടേണ്ട ബസ്സ് 1.15ന് പോയി തുടങ്ങി. പക്ഷേ സമയംക്രമം ഒട്ടുംതന്നെ പാലിക്കാന്‍ കഴിയാതായി. ഉച്ചയ്ക്ക് 12ന് എത്തുന്ന അതേ ബസ്സുതന്നെയാണ് 1.15ന് വീണ്ടും പുറപ്പെടുന്നത്. ഇതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് സമയം ഒട്ടും ലഭിക്കാതായി. ഇതുമൂലം ഇടയ്ക്കിടയ്ക്ക് ബസ്സ് വഴിയില്‍ കിടക്കുന്നതും പതിവാക്കി. ടൗണ്‍ ടു ടൗണ്‍ ബസ്സുകള്‍ക്ക് പുതിയ ബസ്സുകള്‍ നല്കാന് കഴിയില്ലെന്നാണ് തിരുവല്ലയിലെ അധികൃതരുടെ നിലപാട്. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ക്ക് ആവശ്യത്തിനായുള്ള ബസ്സുകള്‍ ഇവിടെ ഇല്ലെന്നതാണ് ഇതിനായുള്ള ഇവരുടെ ന്യായം. പക്ഷേ മറ്റ് ഡിപ്പോകളില്‍ ഈ നിയമമൊന്നും ബാധകമാകാറില്ല. മാധ്യമങ്ങളും പൊതുജനങ്ങളും പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇടുക്കി,കോട്ടയം ,പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാങ്കുളം സര്‍വീസിനോട് നീതിപുലര്‍ത്താന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: