കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡില്‍ (സിയാല്‍) ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ്-3 ട്രെയിനി, ജൂനിയര്‍ അറ്റന്‍ഡന്റ് ഗ്രേഡ്-5 ട്രെയിനി തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലേയ്ക്കും www.cial.aero എന്ന സിയാലിന്റെ വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
ആദ്യ തസ്തികയിലേയ്ക്ക് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയിലേതെങ്കിലും ഡിപ്ലോമ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്സ്. 2015 ഡിസംബര്‍ 5 ആണ് പ്രായപരിധിക്ക് ആധാരമായെടുക്കുക. ശാരീരിക പരിശോധന, എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക് ശേഷമാവും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
വിമാനത്താവളത്തിനായി സ്ഥലം/വീട് നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് (എവിക്ടീസ്) അഞ്ച് വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. സെപ്ററംബര്‍ ഒമ്പതിന്റെ വിജ്ഞാപനം പ്രകാരം ശാരീരിക പരിശോധന പാസ്സായവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. രണ്ടു തസ്തികകളിലേയ്ക്കും എല്‍എംവി ലൈസന്‍സ് നിര്‍ബന്ധമാണ്.
എവിക്ടീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി മാത്രമാണ് ജൂനിയര്‍ അറ്റന്‍ഡന്റ് ഗ്രേഡ്-5 ട്രെയിനി ഒഴിവ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. അപേക്ഷകര്‍ പത്താംക്ലാസ് വിജയിച്ചിരിക്കണം. പ്രായപരിധി 30 വയസ്സ്. രണ്ട് തസ്തികകളിലേയ്ക്കും അപേക്ഷ അയക്കാനുള്ള അവസാന തീയതി 2015 ഡിസംബര്‍ 5. വിശദവിവരങ്ങള്‍ സിയാല്‍ വെബ്സൈറ്റില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: