തിരുവല്ല: ഗോവിന്ദന് കുളങ്ങരയില്‍ കളമെഴുത്തും പാട്ടു തുടങ്ങി. പതിനഞ്ച് വര്ഷമായിമുടങ്ങിക്കിടന്ന കളമെഴുത്തും പാട്ടുമാണ് ഈ മണ്ഡല കാലയളവില്‍ പുനരാരംഭിച്ചത്. പഞ്ചവര്ണ്ണക്കളത്തില് ദേവീഭാവങ്ങള്‍ നിറയുന്നത് കണ്ടുതൊഴാന്‍ ഭക്ത ജനത്തിരക്കേറി. ഭഗവതിയുടെ വിവിധ ഭാവങ്ങള്‍ ഓരോ ദിവസവും കളത്തില്‍ പുനര്‍ജനിക്കും. ഭക്തിയും ആചാര നിഷ്ഠകളും പുലര്‍ത്തിയാണ് കളമെഴുത്ത് നടത്തുക. പഞ്ചവര്ണ്ണങ്ങളായ അരിപ്പൊടി,വാകപ്പൊടി,കരിപ്പൊടി,മഞ്ഞള്‍പ്പൊടി,കോലപ്പൊടി,എന്നീ പ്രകൃതി ദത്ത വസ്തുകളാണ് ദേവീ ചിത്രത്തിനായ് ഉപയോഗിക്കുക. വൃതനിഷ്ഠയില്‍ ചിട്ടയായ ജീവിത ശൈലിയോടെ ഈ അനുഷ്ഠാനം ഭദ്രകാളീ ക്ഷേത്രങ്ങളിലെ പ്രത്യേക ആചാരമാണ്. ചേങ്ങലയുടെ താളത്തില്‍ ദേവിക്ക് സ്തുതി ചൊല്ലി കളം മായ്ക്കുന്നു. പാദം മുതല്‍ കഴുത്ത് വരെയുളള ഭാഗം കവുങ്ങിന് പൂക്കുല കൊണ്ടും,ദേവീ ശിരസ്സ് കൈ കൊണ്ടും തുടച്ചു നീക്കും. മുഖഭാഗത്ത് നിന്ന് എടുക്കുന്ന പൊടി പ്രസാദമായി ഭക്തര്‍ക്ക് നല്‍കും. പ്രശസ്ത കളമെഴുത്ത് കലാകാരന് മാന്നാര്‍ ശര്മ്മയാണ ്സംഹാരരുദ്രയായ കാളിയുടെ ധൂളീചിത്രം എഴുതിയത് ക്ഷേത്രം മേല്‍ശാന്തിയുടെ കാര്‍മികത്വത്തില്‍ വിവിധ പുജകളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: