മുഹമ്മ: മാനവ സേവയാണ് മാധവസേവയെന്ന് ജനങ്ങളെ പഠിപ്പിച്ച ആത്മീയ ആചാര്യന്‍ സത്യസായിബാവയുടെ 90-ാം ജന്മദിനം സായിമാ ഫൗണ്ടേഷന്‍ വിവിധ സേവാ പരിപാടികളോടെ ആഘോഷിച്ചു. മുഹമ്മ വേദവ്യാസ പീഠത്തില്‍ നടന്ന ആഘോഷ ചടങ്ങുകളും തെരഞ്ഞെടുത്ത നിര്‍ദ്ധനരായ 100 കുടുംബങ്ങള്‍ക്ക് മാസംതോറും നല്‍കുന്ന ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണവും മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ നിര്‍വഹിച്ചു.
സായിമ ഫൗണ്ടേഷന്‍ ചെയര്‍മാനും വേദവ്യാസ വിദ്യാപീഠം സ്‌കൂള്‍ പ്രസിഡന്റുമായ രവിമേനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുര്യന്‍സ് വിഷന്‍ കെയര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഡയറക്ടര്‍ ഫാ. ആന്റണി ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പോലീസിന്റെ ലഹരിവിമുക്ത പ്രചരണ പരിപാടി ഉണര്‍വിനോടനുബന്ധിച്ച് നടന്ന പോലീസുകാരുടെ നാടകവും പ്രദര്‍ശനവും മുഹമ്മ എ എസ്‌ഐ മഹേശ്വരന്‍ ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികളായവര്‍ക്കുള്ള സായിമാഫൗണ്ടേഷന്റെ സാമ്പത്തിക സഹായം പ്രൊഫ. ശ്രീകുമാര്‍, ഓര്‍ഗണ്‍ ഡോണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി, വൈസ് പ്രസിഡന്റ് ജീവന്‍ എന്നിവര്‍ രതീഷ്, തിലകന്‍, ക്ലാരമ്മ എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. വേദവ്യാസ വിദ്യാപീഠം ലൈബ്രറിയിലേക്ക് സായിമ ഫൗണ്ടേഷന്‍ സംഭാവനയായി നല്‍കിയ പുസ്തകങ്ങള്‍ സെക്രട്ടറി ലക്ഷ്മി മേനോന്‍ സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ രമേശന് കൈമാറി.
















