ചെങ്ങന്നൂര്‍: കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്‌ക്ക് ഡിസംബര്‍ രണ്ടിന് ചെങ്ങന്നൂരില്‍ നല്‍കുന്ന സ്വീകരണത്തില്‍ ചെങ്ങന്നൂര്‍ യൂണിയനില്‍ നിന്നും പതിനായിരം വനിതകളെ പങ്കെടുപ്പിക്കുന്നതിന് വനിതാസംഘം യൂണിയന്‍ പ്രവര്‍ത്തകയോഗം തീരുമാനിച്ചു.
എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി അനു.സി.സേനന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യൂണിയന്‍ പ്രസിഡന്റ് അഡ്വ.കെ.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗം ബോര്‍ഡ് മെമ്പര്‍മാരായ അനില്‍.പി.ശ്രീരംഗം, രാജേഷ് മുടിയില്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് വിജയമ്മ സുശീലന്‍, വൈസ് പ്രസിഡന്റ് കുസുമം രാധാകൃഷ്ണന്‍, സെക്രട്ടറി ശ്രീകല സുനില്‍, ഗീത രാജന്‍, ഉഷ ഷാജി, ശാന്ത ശശി, വിജയമ്മ ഉപേന്ദ്രന്‍, സിന്ധു സുഭാഷ്, ശോഭന രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
















