കൊച്ചി: കാര്‍ പ്രേമികള്‍ക്ക് ഇറ്റാലിയന്‍ ആഡംബരക്കാറുകള്‍ക്കായി ബാംഗ്ലൂര്‍ വിപണിയെ ആശ്രയിക്കാം. ജൂബിലന്റ് ഓട്ടോവര്ക്സുമായി ചേര്‍ന്ന് മസരട്ടി ബാംഗ്ലൂര്‍ ഷോറൂം ആരംഭിച്ചു. ഇന്ത്യയില്‍ ദല്‍ഹിയില്‍ മാത്രമാണ് മസരട്ടിക്ക് ഡീലര്ഷിപ്പുണ്ടായിരുന്നത്. മസരട്ടി കാര്‍ മോഡലുകളാണ് എം.ജി റോഡിലെ വിശാലമായ ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
രണ്ട് വാതിലുകളും നാല് വാതിലുകളുമുള്ള സ്പോര്‍ട്സ്, ആഡംബര കാറുകളാണ് മസരട്ടി ദക്ഷിണേന്ത്യന്‍ വിപണിയിലേക്ക് എത്തിച്ചിട്ടുള്ളത്. സെഡാന് മോഡലുകളായ ക്വാട്രോപോര്ട്രെ, ഗിബ്ലി തുടങ്ങിയവയും സ്പോര്‍ട്സ് മോഡലുകളായ ഗ്രാന്‍ ടറിസ്മോ, ഗ്രാന്‍ കാബ്രിയോ തുടങ്ങിയവയാണ് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: