കൊച്ചി: തായ്വാന് ആസ്ഥാനമായ, രാജ്യത്തെ ഏറ്റവും വലിയ പി ഒ എസ് പ്രിന്റെഴ്സ് ആന്‍ഡ് സൊല്യൂഷന്‍സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ പിന്നക്കിള്‍ ടെക്നോളജി കോര്പ്പറേഷന് ഇന്ത്യന്‍ വിപണിയിലേക്ക്.
രാജ്യത്തെ പ്രമുഖ പ്രിന്റിംഗ് ഇങ്ക് ഡീലര്‍മാരായ ഇസി ഇന്ത്യയുമായി സഹകരിച്ചാണ് പിന്നക്കിള്‍ ഇന്ത്യയിലെത്തുന്നത്. 150 എം എം, 250 എം എം വേഗതയുള്ള 2 ഇസിയക്ലാസ് പി ഒ എസ് പ്രിന്ററുകളാണ് ഈ സംയുക്ത സംരംഭത്തിലൂടെ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.
ഓട്ടോ പേപ്പര്‍ കട്ടര്‍, ബില്‍റ്റ് ഇന്‍ സീരിയല്‍, യു എസ് ബി പോര്‍ട്ട്, കസ്റ്റമര്‍ ഡിസ്പ്ലേ യൂണിറ്റ്, കാഷ് ഡ്രോവര് എന്നിവയാണ് പുതിയ പ്രിന്ററുകളുടെ സവിശേഷതകള്‍. എതെര്നെറ്റ്, വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി സംവിധാനവും ഇതിലുണ്ട്. മുകളിലത്തെ കവറില്‍ സ്ഥാപിച്ചിരിക്കുന്ന ഓട്ടോ പേപ്പര്‍ കട്ടര്‍ നൂതന സംവിധാനമാണ്.
പേപ്പര്‍ പ്രിന്ററില്‍ കുടുങ്ങുന്നത് തടയാന്‍ ഇത് സഹായിക്കും. ഇതിലെ പേറ്റന്റ് ഉള്ള ഒബ്ലിക് പേപ്പര്‍ സെന്‍സര്‍ പ്രിന്റര്‍, ഡെസ്ക്ടോപ്പിലോ ടേബിളിനു താഴെയോ ചുവരിലോ എവിടെ വേണമെങ്കിലും സ്ഥാപിക്കാം. ആന്‍ഡ്രോയിഡ് അടിസ്ഥാനമായ ഫിസ്ക്കല്‍ പ്രിന്ററും ക്ലൗഡ് സേവനങ്ങളും ഇസിയക്ലാസ് ഉടന്‍ വിപണിയിലിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: