കൊച്ചി : സെര്‍വര്‍ വിപണിയില്‍ ഡെല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എക്സ് 86 സെര്‍വര്‍ വെന്ഡര് എന്ന നിലയില്‍ ഡെല്‍ ഒന്നാം സ്ഥാനത്താണെന്ന് ഐഡിസി ഏഷ്യാ പസിഫിക് സെര്‍വര്‍ ട്രാക്കറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപ്പു വര്‍ഷം രണ്ടാം പാദത്തിലാണ് ഡെല്ലിന്റെ ഈ മുന്നേറ്റം. 39.3 ശതമാനം വിപണി പങ്കാളിത്തമാണ് ഈ കാലയളവില്‍ ഡെല്ലിന്റെ നേട്ടം. വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ളവരേക്കാള്‍ 5 ശതമാനം കൂടുതലാണിത്. ഐഡിസി റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള രണ്ട് മുന്‍നിര വെണ്ടര്‍മാരില്‍ ഒന്നാം സ്ഥാനം ഡെല്‍ ഇന്ത്യയ്ക്കാണ്.
പ്രൊഫഷണല്‍ സര്‍വീസ്, ബിഎഫ്എസ്ഐ, ഇ-കൊമേഴ്സ്, ഉല്പാദന മേഖല എന്നിവിടങ്ങളിലെ അഭിപ്രായം കണക്കിലെടുത്താണ് ഐഡിസിയുടെ റിപ്പോര്‍ട്ട്. ഐടി ഭൂപടത്തില്‍ ഡെല്ലിന് നിര്‍ണായക സ്ഥാനമാണുള്ളത്.
ഡെല്ലിന്റെ 13 ജി ലൈന്‍ പവര്‍ എഡ്ജി സര്‍വറുകളും എഫ്എക്സ് കണ്‍വേര്‍ജ്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്യൂട്ടും ഇന്ത്യന്‍ വിപണിക്കും ഉപയോക്താവിനും എന്നും പ്രിയങ്കരങ്ങളാണ്.
ഉപഭോക്തൃ ബന്ധിതവും പ്രായോഗികവുമായ ഡെല്ലിന്റെ നൂതനാശയങ്ങളാണ് ഡെല്‍ ഉല്‍പ്പന്നങ്ങളെ ജനപ്രിയമാക്കുന്നതെന്ന് ഡെല്‍ ഇന്ത്യ എന്റര്‍പ്രൈസ് സൊലൂഷന് ഗ്രൂപ്പ് ഡയറക്ടര്‍ മനീഷ് ഗുപ്ത പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഡെല്‍, ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dell.co.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: