കല്പറ്റ: തിരുവനന്തപുരത്തെ റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ 40 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്റ്റേജ് പ്രഗതിയുടെ നേതൃത്വത്തില്‍ റഷ്യന്‍ നൃത്തോത്സവം നടത്തി. വയനാട്ടിലെ കലാ സ്നേഹികളുടെ കൂട്ടായ്മയായ സ്റ്റേജ് പ്രഗതി ജില്ലയിലെ കലാ സ്നേഹികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ദേശീയ അന്തര്‍ ദേശീയ കലാ പ്രകടങ്ങള്‍ക്ക് നമ്മുടെ നാട്ടിലെ വേദിയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ പരിപാടി സംഘടിപ്പിച്ചത്. പതിനഞ്ചോളം സംഗീത നൃത്ത കലാകാരന്മാരാണ് സംഘത്തിലുള്ളത് . യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ക്യൂബന്‍ നൃത്ത രൂപമായ ഛെച്ചച്ചേ, ബ്രസീലിന്റെ നൃത്ത രൂപമായ സാംബ, നാടോടി നൃത്തങ്ങള്‍ അമേരിക്കന്‍ റോക്കന്‍ റോള്‍ ക്യാന്‍ഗോ തുടങ്ങി 23 ഓളം ഇനങ്ങള്‍ സംഘം അവതിരിപ്പിച്ചു. ലോക സഞ്ചാര ഭൂപടത്തില്‍ വയനാട് ഒന്‍പതാം സ്ഥാനത്തെത്തിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ലോക പര്യടന കലാ സംഘടനകളുടെ പ്രസക്തി ഏറുകയാണ്. ജില്ലാ ഭരണ കൂടം, ഡി.ടി.പി.സി. , വിവിധ സംഘടനകളായ ലോട്ടറി ക്ലബ്ബ് , ഹില്‍ ഡിസ്ട്രിക്റ്റ് ക്ലബ്ബ്, ബാര്‍ അസോസിയേഷന്, കോഫി ഗ്രോവ് റസ്റ്റോറന്റ്, ധനഗിരി എസ്റ്റേറ്റ് റിസോട്ട് , വിന്റ് ഫഌവര്‍ റിസോട്ട്, വയനാട് കോഫി കൗണ്ടി, പ്രയദര്‍ശിനി ടി എസ്റ്റേറ്റ് മാനന്തവാടി, എന്നിവരുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. സ്റ്റേജ് പ്രഗതി എക്സീക്യൂട്ടീവ് ട്രസ്റ്റി രഞ്ജിനി മേനോന് സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടര്‍ വി.കേശവേന്ദ്രകുമാര്‍ , സബ് കളക്ടര്‍ സാംബ ശിവറാവു, ജില്ലാ പോലീസ് മേധാവി പുഷ്കരന്, റിസോട്ട് എംഡി. മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. ട്രസ്റ്റി രാജഗോപാല്‍ നന്ദി പറഞ്ഞു.
വയനാട്ടില്‍ എത്തിയ റഷ്യന്‍ നൃത്തോത്സവ സംഘം വൈത്തിരി വില്ലേജ് റിസോട്ടില്‍ അവതരിപ്പിച്ച നൃത്ത പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: