ആലപ്പുഴ: ഈഴവ സമുദായത്തിലെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിന് എസ്എന്‍ഡിപി ആരംഭിച്ച മൈക്രോഫിനാന്‍സ് പദ്ധതിയെ തകര്‍ക്കാന്‍ സിപിഎം അരയും തലയും മുറുക്കി രംഗത്തെത്തിയപ്പോള്‍ സംഘടിത മതവിഭാഗങ്ങള്‍ക്കിടയിലും മൈക്രോഫിനാന്‍സ് പദ്ധതി വ്യാപിക്കുന്നു.
ഏറ്റവും ഒടുവിലായി കത്തോലിക്കാ കോണ്‍ഗ്രസാണ് പുതിയ മൈക്രോഫിനാന്‍സ് പദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ‘ആത്മമിത്രം’ എന്ന പേരിലാണ് മൈക്രോഫിനാന്‍സ് പദ്ധതി ആരംഭിക്കുന്നത്. സ്വകാര്യ ലിമിറ്റഡ് കമ്പനിയായാണ് ‘ആത്മമിത്രം’ രൂപീകരിക്കുന്നത്. സംസ്ഥാനതലത്തില്‍ വ്യാപകമായി പ്രവര്‍ത്തനം തുടങ്ങാനാണ് നേതൃത്വത്തിന്റെ തീരുമാനം. സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടുക എന്ന ലക്ഷ്യത്തോടെയാണ് ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനം.
നേരത്തെ തൊഴില്‍ മേഖലകളിലും കാര്‍ഷിക മേഖലകളിലും പുതിയ സംഘടനകളും ഏജന്‍സികളും രൂപീകരിച്ച് സഭകള്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാല്‍ മൈക്രോ ഫിനാന്‍സ് പദ്ധതി ആദ്യം ആരംഭിച്ചതും വിജയകരമായി നടപ്പാക്കിത്തുടങ്ങിയതും എസ്എന്ഡിപിയായിരുന്നു. പിന്നീട് എന്‍എസ്എസ്, കെപിഎംഎസ് തുടങ്ങിയ മറ്റു സമുദായ സംഘടനകളും ഇതിന്റെ മാതൃകയില്‍ പദ്ധതികള്‍ ആരംഭിച്ചു.
ഇസാഫ്, ഡോറ അടക്കമുള്ള ചില ക്രൈസ്തവ സന്നദ്ധ സംഘടനകളും അയല്‍ക്കൂട്ടങ്ങള്‍ എന്നപേരില്‍ മൈക്രോ ഫിനാന്‍സ് നടപ്പാക്കുന്നുണ്ട്. ഇതില്‍ പലതിന്റെയും പ്രവര്‍ത്തനം മതപരിവര്‍ത്തനം ലക്ഷ്യമാക്കിയാണെന്ന് ആക്ഷേപമുയരുന്നതിനിടെയാണ് കത്തോലിക്കാ കോണ്‍ഗ്രസ് നേരിട്ട് ഈ മേഖലയിലേക്ക് കടന്നുവരുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: