അമ്പലപ്പുഴ: കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് ഗുരുതരപരിക്ക്. പാതിരപ്പള്ളി മണിഭവനില്‍ ജയകുമാറിനാ(54)ണ് പരിക്കേറ്റത്. ദേശീയപാതയില്‍ തോട്ടപ്പള്ളി ഒറ്റപ്പന ജങ്ഷന് സമീപം ഇന്നലെ ഉച്ചയക്ക് രണ്ടരയോടെയായിരുന്നു അപകടം. കായംകുളം ഭാഗത്തേക്ക് പോയ ബസും ആലപ്പുഴ ഭാഗത്തേക്ക് പോയ കാറും കൂട്ടിയിടിക്കുകയായിരുന്നു. തലയ്‌ക്കും കാലിനും സാരമായി പരിക്കേറ്റ ജയകുമാറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















