പൂച്ചാക്കല്‍: സ്വകാര്യബസ് പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ചേര്‍ത്തല അരൂക്കുറ്റി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസാണ് ഇന്നലെ വൈകിട്ട് ആറരയോടെ തവണക്കടവില്‍ സര്‍വീസ് നടത്താന്‍ തവണക്കടവ് ബോര്‍ഡ് സ്ഥാപിച്ചെത്തിയത്. പൂച്ചാക്കല്‍ ലിസിയം സ്റ്റോപ്പിലെത്തിയപ്പോള്‍ ബിഎഡിനു പഠിക്കുന്ന വിദ്യാര്‍ഥികള്‍ ചേര്‍ത്തലയ്‌ക്ക് പോകാന്‍ ബസില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ബസുകാര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചത്. ഒടുവില്‍ ബസുകാര്‍ ചേര്‍ത്തലയ്‌ക്ക് പോകാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്. പലപ്പോഴും പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നുവെന്ന പരാതിയുണ്ട്.
















